kozhikode local

തപാല്‍ സമരം അഞ്ചാംദിവസത്തിലേക്ക്‌

കോഴിക്കോട്: തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന തപാല്‍ സമരം ജില്ലയില്‍ പൂര്‍ണം. തപാല്‍ വിതരണമുള്‍പ്പെടെയുള്ള മുഴുവന്‍ സേവനങ്ങളും നാലാം ദിനമായ ഇന്നലെയും സ്തംഭിച്ചു.
എന്‍എഫ്പിഇ, എഫ്എന്‍പിഒ ജോയിന്റ് കൗണ്‍സില്‍ ആക്ഷന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കോഴിക്കോട് ഹെഡ് പോസ്‌റ്റോഫീസ്, സിവില്‍ സ്‌റ്റേഷന്‍, കല്‍പറ്റ ഹെഡ് പോസറ്റ് ഓഫിസുകള്‍, അവയ്ക്ക് കീഴിലുള്ള മുഴുവന്‍ സബ്, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും കഴിഞ്ഞ നാല് ദിവസമായി അടഞ്ഞു കിടക്കുകയാണ്.
304 പോസ്‌റ്റോഫീസുകളില്‍ 75 വകുപ്പ് തല പോസ്റ്റ് ഓഫീസ്, ജിഡിഎസ് ജീവനക്കാര്‍ മാത്രമുള്ള 229 ബ്രാഞ്ച് ഓഫിസ് എന്നിവയാണ് ജില്ലയിലുള്ളത്. വകുപ്പ് തല പോസ്റ്റ് ഓഫിസ് ജീവനക്കാരും സമരത്തില്‍ പങ്കെടുത്തതോടെയാണ് തപാല്‍ മേഖലയില്‍ പൂര്‍ണസ്തംഭനമുണ്ടായത്. കോഴിക്കോട് ഹെഡ് പോസ്‌റ്റോഫീസിലും, റെയില്‍വെ മെയില്‍ സെര്‍വീസിലും (ആര്‍എംഎസ്) കത്തുകള്‍ കെട്ടിക്കിടക്കുകയാണ്.
Next Story

RELATED STORIES

Share it