kozhikode local

തപാല്‍-ആര്‍എംഎസ് പണിമുടക്ക് 10ാം ദിവസത്തിലേക്ക്‌

കോഴിക്കോട്: തപാല്‍-ആര്‍എംഎസ് ജീവനക്കാര്‍ എന്‍എഫ്പിഇ-എഫ്എന്‍പിഒ ജോയിന്റ് കൗണ്‍സില്‍ ഓഫ് ആക്്ഷന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒമ്പതാം ദിവസവും പൂര്‍ണമാണ്. തപാല്‍ മേഖലയില്‍ ജോലി ചെയ്യുന്ന രണ്ടര ലക്ഷത്തിലധികം വരുന്ന ഗ്രാമീണ ഡാക്ക് സേവക് (ജിഡിഎസ്) ജീവനക്കാരുടെ ശമ്പള കമ്മിഷന്‍, കമലേഷ് ചന്ദ്ര കമ്മറ്റി റിപോര്‍ട്ട് നടപ്പാക്കുന്നതിനു വേണ്ടിയാണ് തപാല്‍ ആര്‍എംഎസ് ജീവനക്കാര്‍ 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
കോഴിക്കോട് എച്ച്പിഒ, കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍, കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫിസുകളും അവയക്ക് കീഴിലുള്ള മുഴുവന്‍ സബ്, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും കഴിഞ്ഞ ഒമ്പത് ദിവസമായി അടഞ്ഞു കിടക്കുകയാണ്. തപാല്‍ വിതരണമുള്‍പ്പടെയുള്ള എല്ലാ സേവനങ്ങളും ഇന്നലെയും സ്തംഭിച്ചു.
പണി മുടക്കിയ ജീവനക്കാര്‍ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ കെഎംസിഎസ്‌യു ജനറല്‍ സെക്രട്ടറി സി സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പി രമ (എന്‍എഫ്പിഇ), കെ അനന്തന്‍ നായര്‍ (ഐഎന്‍ടിയുസി), കെ വിജയന്‍ (ബിഇഎഫ്‌ഐ), ടി പി നമ്പ്യാര്‍ (എഐപിആര്‍പിഎ), വിജയന്‍ ചേളന്നൂര്‍ (എഫ്എന്‍പിഒ), സി കെ ഷിജീഷ് കുമാര്‍ (എന്‍എഫ്പിഇ), ടി പി വിശ്വനാഥന്‍ (എന്‍എഫ്പിഇ), എം രവീന്ദ്രന്‍, പി രാധാകൃഷ്ണന്‍ സംസാരിച്ചു.
പണിമുടക്കിയ ജീവനക്കാര്‍ ബിഇഎഫ്‌ഐ യുടെ നേതൃത്വത്തില്‍ തപാല്‍ ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രകടനമായി സമര പന്തലിലെത്തി. പി കെ ജിനേഷ്, പി കെ ബിജു, സി ഹൈദരാലി, ജി അജിത്കുമാര്‍, യു പി അജിത്കുമാര്‍, കെ പി മുരളീധരന്‍, ടി സുരേഷ്‌കുമാര്‍, കെ ബബിത, ടി എം ശ്രീജ, കെ രാജീവ്, ജി ജമുന, വി എസ് സുരേന്ദ്രന്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it