തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജഫോട്ടോകള്‍: ബിജെപിക്കെതിരേ നടി ഗൗതമി നായര്‍
BY swapna en3 April 2016 5:26 AM GMT
X
swapna en3 April 2016 5:26 AM GMT
[related]
കൊച്ചി: സിനിമാ താരങ്ങളുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ വെച്ചുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. പ്യഥ്വിരാജ്, മഞ്ജുവാര്യര്‍, നീരജ് മേനോന്, ബാലചന്ദ്രന് മേനോന്, മാമുക്കോയ, ഗായിക ഗായത്രി എന്നിവരുടെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജപ്രചാരണത്തിന് ശേഷം ഇപ്പോള്‍ പ്രമുഖ നടി ഗൗതമി നായരുടെ ഫോട്ടോയാണ് പാര്‍ട്ടി ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നു. താരങ്ങള്‍ ഒന്നടങ്കം ബിജെപിയുടെ വ്യാജപ്രചാരണത്തിനെതിരേ രംഗത്ത് വന്നിരുന്നു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെയാണ് ഇപ്പോള്‍ ഗൗതമി നായരുടെ ഫോട്ടോയും ദുരുപയോഗം ചെയ്തിരിക്കുന്നത്. ഇതിനെതിരേ താരം ഫെയ്സ്ബുക്കിലൂടെ രംഗത്ത് വന്നു.
തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ബിജെപിയുടെ പേരില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് താരം ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഏറ്റവും അര്‍ഹരായ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. തന്റെ പേരില്‍ ഇറക്കിയ കാര്‍ഡുകള്‍ സത്യമല്ലെന്നും ഗൗതമി പറഞ്ഞു.
ഗൗതമിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT