തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാര കൈമാറ്റം പതിവ്‌

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയെന്ന പദവി മുസ്്‌ലിംലീഗിന് നഷ്ടമാവുന്നു. ലീഗിലും കോണ്‍ഗ്രസ് സംസ്‌കാരം പിടിമുറുക്കിയതാണ്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാര കൈമാറ്റത്തിനായി ലീഗിനെ നിര്‍ബന്ധിതമാക്കുന്നത്.  പ്രാദേശിക നേതാക്കളേയും പ്രമാണിമാരേയും തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി ഊഴമനുസരിച്ച് പദവികള്‍ പങ്കുവയ്‌ക്കേണ്ട ഗതികേടിലായിരിക്കുകയാ ണ് പാര്‍ട്ടി നേതൃത്വം. അവസാനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി ദേശീയ ജന. സെക്രട്ടറിയുടെ അടുത്ത ബന്ധുവായ യുവാവിന് ഒഴിയേണ്ടി വന്നത് ഈ സ്വാധീനമാണ് വ്യക്തമാക്കുന്നത്. മരണപ്പെട്ട മുന്‍മന്ത്രിയുടെ പുത്രനുവേണ്ടിയാണ് ഈ സ്ഥാനത്യാഗം. കുറ്റിപ്പുറത്തും ഇതുപോലെ പ്രശ്‌നങ്ങള്‍ പൊന്തിവന്നിരുന്നു. ലീഗിലെ വസീമ വേളേരി ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ലീഗിലെ പടലപ്പിണക്കങ്ങള്‍ കാരണം പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് മുന്നോട്ടു വന്നിട്ടുണ്ട്. 23 അംഗ പഞ്ചായത്തില്‍ മുസ്്‌ലിംലീഗിന് ഒമ്പത് സീറ്റും കോണ്‍ഗ്രസ്സിന് നാല് സീറ്റും ഉണ്ടായിട്ടും പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പാ ര്‍ട്ടി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലും പാര്‍ട്ടിയിലെ ഭിന്നത വളരെ ശക്തമാണ്. മുമ്പ് കോ ണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പദവികള്‍ പങ്ക് വയ്ക്കുന്ന പതിവുണ്ടായിരുന്നു. എന്നാ ല്‍, ലീഗില്‍ ഇതുണ്ടായിരുന്നില്ല.  പാണക്കാട് തങ്ങന്മാര്‍ കൂടിയാലോചനകള്‍ക്കു ശേഷം പദവികളിലേക്ക് ആളുകളെ നിര്‍ദേശിക്കുകയും അവര്‍ കാലാവധി പൂ ര്‍ത്തിയാക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍, പാര്‍ട്ടിക്ക് അധീതമായി വളര്‍ന്ന പ്രാദേശിക കൂട്ടങ്ങളും നേതാക്കളുടെ ഗ്രൂപ്പ് താല്‍പര്യങ്ങളും താഴെ തട്ടില്‍ രൂക്ഷമായ ഭിന്നതയാണ് ഉണ്ടാക്കിയത്. അധികാരത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലെ പ്രാദേശിക ഗ്രൂപ്പുകള്‍ സജീവമാണ്. ഇവരെ നിയന്ത്രിക്കാന്‍ പാണക്കാട് തങ്ങള്‍ കുടുംബ ത്തിനോ പാര്‍ട്ടി നേതാക്കള്‍ ക്കോ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഈ നേതാക്കളുടെ സ്വാധീനം മൂലം അധികാര സ്ഥാനങ്ങള്‍ നിരന്തരം പങ്കുവ യ്‌ക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഈ സാഹചര്യമുള്ളത്. മലപ്പുറം ജില്ലയിലെ എട്ടോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കോഴിക്കോട് ജില്ലയിലെ പത്തോളം സ്ഥാപനങ്ങളിലും ഇത് പോലെ അധികാര കൈമാറ്റം നടന്നു കഴിഞ്ഞു. വരും നാളുകളില്‍ ഈ പ്രവണത മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്നാണ് സൂചന. ഗ്രൂപ്പുകളില്ലെന്ന് നിരന്തരം ആവര്‍ത്തിക്കുന്ന പാര്‍ട്ടി നേതാക്കള്‍ പ്രാദേശിക സമ്പന്നരും നേതൃകുടുംബങ്ങളും നിര്‍ബന്ധത്തിനു വഴങ്ങി നടത്തുന്ന അധികാര കൈമാറ്റങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ്. ശക്തമായ നിലപാട് സ്വീകരിച്ച് അധികാരത്തി ല്‍ തുടരാന്‍ ശ്രമിച്ചാല്‍ പറപ്പൂര്‍ മോഡല്‍ ആവര്‍ത്തി ക്കു മോ എന്ന ഭയവും പ്രതിപക്ഷ പാര്‍ട്ടിയി ല്‍ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കുമോ എന്ന ഭയവും നേതൃത്വത്തിനുണ്ട്. അതിനാല്‍ തന്നെ ഇത്തരം പ്രാദേശിക പ്രവണതകള്‍ക്ക്  നിരന്തരം വഴങ്ങാനാണ് മുസ്്‌ലിംലീഗ് തീരുമാനം.
Next Story

RELATED STORIES

Share it