തട്ടിപ്പുകേസ് പ്രതി രക്ഷപ്പെട്ട സംഭവം: രണ്ടു പോലിസുകാര്‍ക്ക് സസ്പെന്ഷന്
BY Sumeera SMR29 Jun 2016 4:59 AM GMT
Sumeera SMR29 Jun 2016 4:59 AM GMT
കോഴിക്കോട്: വിസ തട്ടിപ്പ്കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട സംഭവത്തില്‍ കോഴിക്കോട് എ ആര് ക്യാംപിലെ രണ്ട് പോലിസുകാര്‍ക്ക് സസ്പെന്ഷന്. വിസ വാഗ്ദാനംചെയ്തു നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അബ്ദുസ്സലാമിന് അകമ്പടി പോയ രൂപേഷ്, സുരേഷ് എന്നീ പോലിസുകാരെയാണ് സിറ്റി പോലിസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നതിനിടെയാണു പ്രതി ട്രെയിനില്‍ നിന്നു രക്ഷപ്പെട്ടത്.
ആലപ്പുഴ സ്വദേശിയായ ഇയാള്‍ക്കെതിരേ മഞ്ചേരിയിലും വണ്ടൂരിലും കൊച്ചിയിലുമെല്ലാം കേസുകളുണ്ട്. ഡോക്ടര്‍ ചമഞ്ഞ് ഗള്‍ഫില്‍ തൊഴില്‍ വാഗ്ദാനംചെയ്തു നിരവധി പേരില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാരനായിരുന്ന ഇയാള്‍ കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിന്‍ ആലുവ വിട്ട ശേഷം ചാടി രക്ഷപ്പെടുകയായിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT