തടവുകാരെ മൃഗങ്ങളെ പോലെ സൂക്ഷിക്കാനാവില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളിലുള്ള തടവുകാരെ മൃഗങ്ങളെ പോലെ സൂക്ഷിക്കാനാവില്ലെന്ന് സുപ്രിംകോടതി. രാജ്യത്തെ 1,300 ജയിലുകളിലും ഉള്‍കൊള്ളാവുന്നതിനേക്കാള്‍ 600 ശതമാനത്തില്‍ അധികം തടവുകാരെ കുത്തിനിറച്ചിരിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് കോടതിയെ സഹായിക്കുന്ന അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചപ്പോള്‍ ആയിരുന്നു കോടതിയുടെ ഈ പരാമര്‍ശം.
തടവുകാരെ ശരിയായ രീതിയില്‍ പാര്‍പ്പിക്കാനായില്ലെങ്കില്‍ അവരെ കോടതിക്കു മോചിപ്പിക്കേണ്ടി വരുമെന്നും ജസ്റ്റിസുമാരായ എംബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ജയിലുകളിലെ തടവുകാരുടെ ആധിക്യം പരിഹരിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കണമെന്ന സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാവാത്ത സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ജയില്‍ ഡിജിപിമാര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയക്കുമെന്നും  കോടതി മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it