palakkad local

തടയണ വറ്റി: പറളിയില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയില്‍

പറളി: ജില്ലയില്‍ വേനല്‍ കനത്തതോടെ ജലാശയങ്ങളിലെ ജലനിരപ്പു കുറയുന്നത് കുടിവെള്ള വിതരണം പ്രതിസന്ധിയിലാക്കുന്നു. പറളി പഞ്ചായത്തിലെ പ്രധാന ജലവിതരണ സംവിധാനമായ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന തടയണ വറ്റിയതോടെ കുടിവെള്ള വിതരണം ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പഴയ റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള ഭാരതപ്പുഴയിലെ ചെക്ക് ഡാം വറ്റിയതാണ് കഴിഞ്ഞ രണ്ടാഴ്ചയോളമായി പ്രദേശത്തെ കുടിവെള്ള വിതരണം മുടങ്ങാന്‍ കാരണം.
ചെക്ക് ഡാമിന് സ്ഥിര ഷട്ടര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിര്‍മാണത്തിലെ തകരാര്‍ കാരണം ചോര്‍ച്ചയുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചെക്ക് ഡാം നിര്‍മാണത്തിലെ തകരാറുകള്‍ പരിഹരിച്ച് ചോര്‍ച്ചയടക്കണമെന്നും വെള്ളം സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പലവിധ സാങ്കേതിക തടസ്സങ്ങള്‍ നിരത്തി അറ്റകുറ്റപ്പണികള്‍ നീണ്ടുപോയതാണ് മേഖലയില്‍ ദിവസങ്ങളായി കുടിവെള്ളം മുട്ടാന്‍ കാരണമായിരിക്കുന്നത്. കുടിവെള്ള വിതരണം നിലച്ചതോടെ ആയിരക്കണക്കിന് വീട്ടുകാര്‍ വെള്ളം ശേഖരിക്കാന്‍ നെട്ടോട്ടമോടുകായാണ്.
കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് പ്രദേശത്ത് വിതരണം ചെയ്യാനാണ് തീരുമാനമെന്ന് പഞ്ചായത്തധികൃതര്‍ പറയുന്നത്. വേനല്‍ കനക്കുന്നതോടെ ഇതെത്രത്തോളം പ്രാവര്‍ത്തികമാക്കാനാകുമെന്ന്ത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
Next Story

RELATED STORIES

Share it