Pravasi

ഡ്രൈവിങ് ലൈസന്‍സുകളുടെ എണ്ണം കുറഞ്ഞു



ദോഹ: ഈ വര്‍ഷം ഏപ്രില്‍ മാസം മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് പ്രവാസികള്‍ക്ക് ഇഷ്യു ചെയ്ത ഡ്രൈവിങ് ലൈസന്‍സുകളുടെ 8.3 ശതമാനം കുറഞ്ഞതായി വികസന ആസൂത്രണ സ്ഥിതിവിവര മന്ത്രാലയത്തിന്റെ മാസാന്ത റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.2 ശതമാനമാണ് കുറവു വന്നത്. ഏപ്രില്‍ മാസം 7,776 ലൈസന്‍സുകളാണ് ഇഷ്യു ചെയ്തത്. 2017 മാര്‍ച്ചില്‍ ഇത് 8477ഉം 2016 ഏപ്രിലില്‍ 8473ഉം ആയിരുന്നു. പുതിയ വാഹനങ്ങളുടെ ക്ലിയറന്‍സില്‍ 15.6 ശതമാനം കുറവ് വന്നതായും റിപോര്‍ട്ടില്‍ പറയുന്നു. 2017 ഏപ്രിലില്‍ 6,599  പുതിയ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2017 മാര്‍ച്ചില്‍ 7,823 ആയിരുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 7563 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
Next Story

RELATED STORIES

Share it