Kollam Local

ഡോ.ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: ബിന്ദു കൃഷ്ണ



കൊല്ലം: ഡോഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടെണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്‌ഐഒ, ജിഐഒ സംയുകതമായി കൊല്ലം കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ മാര്‍ച്ച്  ഉദ്ഘാടനം ചെയ്തു. വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് വീട്ടതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ ജീവന്‍ സംരക്ഷിക്കേണ്ടത് കേരള സര്‍ക്കാറിന്റെ ബാധ്യതയാണന്ന് അവര്‍ പറഞ്ഞു. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പൗരന്‍മാര്‍ക്ക് ഉറപ്പ് വരുത്തേണ്ട ബാധ്യത സര്‍ക്കാരിനാണെന്ന് ആര്‍എസ്പി ജില്ലാ സെക്രട്ടറി ഫിലിപ് കെ തോമസ് പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഇ കെ സുജാദ് അധ്യക്ഷത വഹിച്ചു. ഹുസൈന്‍ വടുതല,എസ്‌ഐഒ സംസ്ഥാന സെക്രട്ടറി ടി എ ബിനാസ്, സംസ്ഥാന സമിതിയംഗം അനീഷ് യൂസുഫ്, ജില്ലാ പ്രസിഡന്റ് അഹ്മദ് യാസിര്‍, ജിഐഒ ജില്ലാ പ്രസിഡന്റ് ആയിശ ഹുമയൂണ്‍ കബീര്‍, തന്‍സീര്‍ ലത്തീഫ്, സലാഹുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it