kozhikode local

ഡോ. അനൂപ് കുമാറിനും ഡോ. സി ജയകൃഷ്ണനും നിയമസഭയുടെ അനുമോദനം

കോഴിക്കോട്: നിപാ പനി തിരിച്ചറിയുന്നതിലും നിയന്ത്രിക്കുന്നതിലും മുഖ്യപങ്ക് വഹിച്ച ഡോ. എ എസ് അനൂപ് കുമാറിനും ഡോ. സി ജയകൃഷ്ണനും നിയമസഭയില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അനുമോദനം.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയാണ് ഡോ. എ എസ് അനൂപ് കുമാര്‍. ന്യൂറോളജി വിഭാഗം ഡോക്ടറാണ് സി ജയകൃഷ്ണന്‍. പ്രതിപക്ഷം അവതരിപ്പിച്ച അടയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ മറുപടി പറയവെ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇരുവരെയും അനുമോദിച്ചത്. വൈറസ് ബാധിച്ച രണ്ടാമത്തെയാളില്‍ തന്നെ ശരിയായ രോഗം തിരിച്ചറിഞ്ഞതായി മന്ത്രി പറഞ്ഞു. ഇരുവരെയും ആദരിക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ചങ്ങരോത്ത് സ്വദേശി മൂസയുടെ മകന്‍ മുഹമ്മദ് സ്വാലിഹിന്റെ രോഗലക്ഷണങ്ങള്‍ താന്‍ രണ്ടു ദിവസം മുമ്പ് വായിച്ച മെഡിക്കല്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചതിന് സമാനമായതെന്ന് ഡോക്ടര്‍ ജയകൃഷണന് തോന്നിയതാണ് നിര്‍ണായകമായത്. തുടര്‍ന്ന് ഇരുവരും മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി അരുണ്‍കുമാറുമായി ബന്ധപ്പെടുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it