ഡോക്ടര്‍ അറ്റ് ഓഫിസ്: സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിക്ക് തടസ്സം നേരിടാത്ത രീതിയില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കാനായി നടപ്പാക്കുന്ന ഡോക്ടര്‍ അറ്റ് ഓഫിസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കലക്ടറേറ്റില്‍ മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.   കണ്ണൂരില്‍ സിവില്‍ സ്‌റ്റേഷനും അനുബന്ധ ഓഫിസുകള്‍ക്കും ഡോക്ടറുടെ സേവനവും മരുന്നും ലഭ്യമാക്കുന്ന സ്ഥിരം മെഡിക്കല്‍ യൂനിറ്റിനാണ് തുടക്കമായത്. രോഗപരിശോധന, മരുന്നു വിതരണം, ഡ്രസിങ്, നെബുലൈസേഷന്‍, സ്യൂച്ചറിങ്, ഇസിജി എന്നീ സേവനങ്ങള്‍ ഇവിടെ ലഭ്യമാവും. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കും. ഡോക്ടറുടെ സേവനം രാവിലെ 9 മണി ഉച്ചയ്ക്ക് 1 വരെ ലഭ്യമാവും. കണ്ണൂര്‍ കളക്ടറേറ്റ് സ്ഥലം ലഭ്യമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ദേശീയ ആരോഗ്യ ദൗത്യം ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കി. നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുകയില്‍നിന്ന് നാലുലക്ഷം രൂപ ചെലവഴിച്ചാണ് ഓഫിസ് പണി പൂര്‍ത്തിയാക്കിയത്.
Next Story

RELATED STORIES

Share it