ഡിവൈഎഫ്‌ഐ: എം സ്വരാജ് സെക്രട്ടറി; എ എന്‍ ഷംസീര്‍ പ്രസിഡന്റ്

തിരൂര്‍: തിരൂരില്‍ നടന്ന 13ാമത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എ എന്‍ ഷംസീറാണ് പുതിയ പ്രസിഡന്റ്. നിലവില്‍ സെക്രട്ടറിയായിരുന്ന എം സ്വരാജിനെ തന്നെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. പി ബിജുവാണ് ട്രഷറര്‍. വി പി റജീന, കെ മണികണ്ഠന്‍, ഐ സാജു, പി കെ അബ്ദുള്ള നവാസ്, നിതിന്‍ കണിച്ചേരി വൈസ് പ്രസിഡന്റുമാര്‍. കെ രാജേഷ്, ബിജു കണ്ടക്കൈ, എസ് സതീഷ്, പി നിഖില്‍, കെ പ്രേംകുമാര്‍ ജോയിന്റ് സെക്രട്ടറിമാര്‍. മനു സി പുളിക്കല്‍, എ എ റഹീം, പി ബി അനുപ് ,കെ റഫീഖ്, ആര്‍ ബിജു, നിശാന്ത് വി ചന്ദ്രന്‍, ഗ്രീഷ്മ അജയഘോഷ്, കെ യു ജനീഷ് കുമാര്‍, കെ എസ് അരുണ്‍ കുമാര്‍, എസ് കെ സജീഷ്, ചിന്ത ജെറോം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 90 അംഗ സംസ്ഥാനക്കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

വനിതകള്‍ക്ക് കമ്മിറ്റികളില്‍ 20 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്‌തെങ്കിലും നിലവില്‍ വന്ന കമ്മിറ്റിയില്‍ ആ തീരുമാനം നടപ്പിലായില്ല.—25 അംഗ സെക്രട്ടേറിയറ്റില്‍ മൂന്നു പേരും 90 അംഗ കമ്മിറ്റിയില്‍ 13 പേരും മാത്രമാണ് വനിതകള്‍.സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി ജയരാജന്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളേയും പ്രവര്‍ത്തകരേയും സിബിഐയുടെ ഒത്താശയോടെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയാണെന്ന് കോടിയേരി പറഞ്ഞു. മദ്യത്തെ പ്രോല്‍സാഹിപ്പിക്കുന്ന നയമല്ല ഇടതിന്റേത്. മദ്യവര്‍ജന നയമാണ്. യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയത് മദ്യ നിരോധനത്തിനല്ല കൈക്കൂലി വാങ്ങാനാണ്. മുഖ്യമന്ത്രിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കുന്നത് വികസന വിരോധം കൊണ്ടല്ല. അഴിമതി വിരോധമാണ്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it