'ഡിഎംആര്‍സിയെ തഴഞ്ഞത് തലശ്ശേരി- മൈസൂര്‍ റെയില്‍പ്പാത ഏറ്റെടുക്കാത്തതിനാല്‍'

കൊച്ചി/തിരുവനന്തപുരം: സര്‍ക്കാരിന് ഡിഎംആര്‍സിയോട് താല്‍പര്യമില്ലാതായത് തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാത കേരളത്തിനു പ്രയോജനം ചെയ്യില്ലെന്ന് പറഞ്ഞതിനാലെന്ന്് ഇ ശ്രീധരന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാത നിര്‍മിക്കാന്‍ സര്‍ക്കാരിന് താല്‍പര്യമുണ്ടായിരുന്നു. ഇതിന്റെ നിര്‍മാണം ഡിഎംആര്‍സി ഏറ്റെടുക്കണമെന്ന്് ആവശ്യപ്പെടുകയും പദ്ധതി രേഖ തയ്യാറാക്കാനും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തലേശ്ശേരി-മൈസൂര്‍ റെയില്‍പ്പാത കൊണ്ട് കേരളത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് താന്‍ സര്‍ക്കാരിനെ അറിയിച്ചു. ഇത് സംബന്ധിച്ച് നടത്തിയ പഠനത്തില്‍ കേരളത്തിലെ മൂന്നില്‍ രണ്ടു ഭാഗത്തിനും പദ്ധതി കൊണ്ടു പ്രയോജനം ഉണ്ടാവില്ലെന്ന് വ്യക്തമായി. അതു കൊണ്ടുതന്നെ കേന്ദ്രത്തില്‍ നിന്ന് ഇതിന് അനുമതി ലഭിക്കില്ല. ഈ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോവുന്നതില്‍ അര്‍ഥമില്ലെന്നും പറഞ്ഞു. ഇതോടെയാണ് സര്‍ക്കാരിന് ഡിഎംആര്‍സിയോട് താല്‍പര്യമില്ലാതായതെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
അതേസമയം, രാജ്യം ആദരിക്കുന്ന മെട്രോ ശില്‍പ്പിയായ ഇ. ശ്രീധരനെ പോലും അപമാനിച്ച് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നു ഡിഎംആര്‍സിയെ ഒഴിവാക്കുന്നത് അഴിമതി നടത്താന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല . ഈ അവിവേകത്തിന് ഇടതു മുന്നണി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരും. കേരളജനത പിണറായി സര്‍ക്കാരിന് ഒരിക്കലും മാപ്പു നല്‍കില്ല. കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ ഇ ശ്രീധരനെയും ഡിഎംആര്‍ സിയെയും ഒഴിവാക്കുന്നവെന്നു പറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ത്തവരാണ് ഇന്ന്  ലൈറ്റ് മെട്രോയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it