ഡല്‍ഹിയില്‍ നീതി ആയോഗ് ശില്‍പശാല

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നഗരവികസന വകുപ്പിലെ (യുഡിഡി) സെക്രട്ടറിമാര്‍ക്കായി ജലം, മലിന ജലം, ഖരമാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ നീതി ആയോഗ് ഡല്‍ഹിയില്‍ ദ്വിദിന ശില്‍പ്പശാല സംഘടിപ്പിക്കുമെന്നു മഹാരാഷ്ട്ര നഗരവികസന വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ മാസം 15, 16 തിയ്യതികളില്‍നടക്കുന്ന ശില്‍പ്പശാലയില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, അസം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മലിന ജലം, ഖരമാലിന്യം തുടങ്ങിയ വിഷയങ്ങളിലെ വെല്ലുവിളികളും പ്രതിവിധികളും ശില്‍പ്പശാലയില്‍ ചര്‍ച്ചയാവും. ഇതിനു മുന്നോടിയായി സിംഗപ്പൂരില്‍നിന്നുള്ള വിദഗ്ധരും അഞ്ചു സംസ്ഥാനങ്ങളിലെ യുഡിഡി സെക്രട്ടറിമാരും മഹാരാഷ്ട്രയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തില്‍ കല്യാണ്‍ ഡോംബിവലി മുനിസിപ്പല്‍ കമ്മീഷണര്‍ നഷീകും ഈ സംബന്ധിച്ചിരുന്നു. നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ നഗരവികസനം, ജലം, മലിന ജലം, ഖരമാലിന്യ സംസ്‌കരണം എന്നിവയില്‍ ഊന്നിയാണ് നീതി ആയോഗ് മുന്നോട്ട് പോവുന്നതെന്നു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സിംഗപ്പൂര്‍ കോ ഓപറേഷന്‍ എന്റര്‍പ്രൈസ്(എസ് സി ഇ) സഹകരണത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it