Flash News

ഡല്‍ഹിയില്‍ ടാങ്കര്‍ മറിഞ്ഞു ; ഇന്ധന ചോര്‍ച്ചയില്‍ ഗതാഗതം സ്തംഭിച്ചു



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുല്‍ചന്ദ് അണ്ടര്‍പാസിനടുത്തു വ്യോമയാന ഇന്ധനം കൊണ്ടുപോവുന്ന ടാങ്കര്‍ മറിഞ്ഞ് 5000 ഓളം ലിറ്റര്‍ ഇന്ധനം റോഡില്‍ ഒഴുകി ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റിട്ടുണ്ട്. 20,000 ലിറ്റര്‍ ഇന്ധനവുമായി പോവുകയായിരുന്ന ഹരിയാന രജിസ്‌ട്രേഷനിലുള്ള ടാങ്കറാണ് മറിഞ്ഞത്. മോട്ടോര്‍ സൈക്കിളിനെ ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെയാണു ടാങ്കര്‍ മറിഞ്ഞത്. ഇന്ധനം റോഡില്‍ ഒഴുകിയതോടെ നഗരത്തില്‍ വന്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ദേശീയ തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി.
Next Story

RELATED STORIES

Share it