malappuram local

ഡയാലിസിസ് രോഗികളുടെ സംഗമവും ആരോഗ്യ ക്ലാസും

തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വരം കൂട്ടായ്മയും ജെസിഐ ലെജന്റ്‌സും ചേര്‍ന്ന് ഡയാലിസിസ് രോഗികളുടെ സംഗമവും ആരോഗ്യ ക്ലാസും തിരൂരിന് വ്യത്യസ്ത അനുഭവമായി. സ്‌നേഹസ്പര്‍ശം 2018 എന്ന പേരിലുള്ള ഡയാലിസിസ് രോഗികളുടെ സംഗമം ബഹു. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി മുനീറ കിഴക്കാം കുന്നത്ത് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശാരീരിക അവശതകള്‍ വകവെക്കാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലധികം ഡയാലിസിസ് രോഗികള്‍ സംഗമത്തില്‍ പങ്കെടുത്തു.
ആരോഗ്യ ക്ലാസും സംശയ നിവാരണവും കോഴിക്കോട് മെഡിക്കല്‍ കോളേജ് വൃക്കരോഗവിഭാഗം മേധാവി പ്രൊഫസര്‍. ഡോ.ശ്രീലത ഉദ്ഘാടനം ചെയ്തു. ക്ലാസില്‍ ഡയാലിസിസിന് വിധേയരാകുന്ന വ്യക്തികളുടെ ഒട്ടേറെ സംശയങ്ങള്‍ക്ക് ഡോ. ശ്രീലത മറുപടി നല്‍കി.
പരിപാടിയോടനുബന്ധിച്ച് കെ പി റഹ്മാന്‍ തിരൂര്‍ അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടായിരുന്നു. ഡോ. ജാവേദ് അനീസ്, ജെസിഐ ലെജന്റ്‌സ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, അഡ്വ. വിക്രം കുമാര്‍, ഡോ. പ്രശാന്ത്, ഉമ്മര്‍മാസ്റ്റര്‍, തല്‍ഹത്ത് പാച്ചി   സംസാരിച്ചു. തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വരം കൂട്ടായ്മയും ജെസിഐ ലെജന്റ്‌സും ചേര്‍ന്ന് ഡയാലിസിസ് രോഗികളുടെ സംഗമവും ആരോഗ്യ ക്ലാസും തിരൂരിന് വ്യത്യസ്ത അനുഭവമായി. സ്‌നേഹസ്പര്‍ശം 2018 എന്ന പേരിലുള്ള ഡയാലിസിസ് രോഗികളുടെ സംഗമം ബഹു. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി മുനീറ കിഴക്കാം കുന്നത്ത് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശാരീരിക അവശതകള്‍ വകവെക്കാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലധികം ഡയാലിസിസ് രോഗികള്‍ സംഗമത്തില്‍ പങ്കെടുത്തു.
ആരോഗ്യ ക്ലാസും സംശയ നിവാരണവും കോഴിക്കോട് മെഡിക്കല്‍ കോളേജ് വൃക്കരോഗവിഭാഗം മേധാവി പ്രൊഫസര്‍. ഡോ.ശ്രീലത ഉദ്ഘാടനം ചെയ്തു. ക്ലാസില്‍ ഡയാലിസിസിന് വിധേയരാകുന്ന വ്യക്തികളുടെ ഒട്ടേറെ സംശയങ്ങള്‍ക്ക് ഡോ. ശ്രീലത മറുപടി നല്‍കി.
പരിപാടിയോടനുബന്ധിച്ച് കെ പി റഹ്മാന്‍ തിരൂര്‍ അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടായിരുന്നു. ഡോ. ജാവേദ് അനീസ്, ജെസിഐ ലെജന്റ്‌സ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, അഡ്വ. വിക്രം കുമാര്‍, ഡോ. പ്രശാന്ത്, ഉമ്മര്‍മാസ്റ്റര്‍, തല്‍ഹത്ത് പാച്ചി   സംസാരിച്ചു.
Next Story

RELATED STORIES

Share it