ട്വീറ്റ് ചെയ്ത പടം മാറി; ക്ഷമാപണവുമായി ദിഗ്‌വിജയ് സിങ്‌

ഭോപാല്‍: നഗരത്തില്‍ തകരാറിലായ റെയില്‍വേ മേല്‍പ്പാലത്തിന്റേതെന്ന പേരില്‍ പാകിസ്താനിലെ മെട്രോ തൂണിന്റെ ചിത്രം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ഒടുവില്‍ ക്ഷമാപണം നടത്തി തടിയൂരി. ഭോപാലിലെ റെയില്‍വേ മേല്‍പ്പാലത്തിന്റെ ശോച്യാവസ്ഥ വെളിപ്പെടുത്തി ബിജെപിയെ വിമര്‍ശിച്ചായിരുന്നു ദിഗ്‌വിജയ് സിങിന്റെ ട്വീറ്റ്.
പക്ഷേ, സുഭാഷ്‌നഗര്‍ റെയില്‍വേ മേല്‍പ്പാലം എന്ന പേരില്‍ റാവല്‍പിണ്ടിയിലെ മെട്രോ തൂണിന്റെ ചിത്രമാണ് ട്വീറ്റില്‍ പോസ്റ്റ് ചെയ്തത്. വാരണാസിയിലേതുപോലെ വലിയ അപകടത്തിന് ഈ തൂണ് കാരണമാവുമെന്നും അദ്ദേഹം ചിത്രത്തിനടിയില്‍ പോസ്റ്റ് ചെയ്തിരുന്നു.
തന്റെ ഒരു സുഹൃത്താണ് ഫോട്ടോ അയച്ചുതന്നത്. പരിശോധിക്കാതെ ചിത്രം പോസ്റ്റ് ചെയ്തതിന് മാപ്പുപറയുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
Next Story

RELATED STORIES

Share it