ട്വന്റി20യില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
BY vishnu vis28 Jun 2018 3:23 PM GMT
X
vishnu vis28 Jun 2018 3:23 PM GMT
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ഒന്നാം ട്വന്റി20യിലെ വെടിക്കെട്ട് പ്രകടനത്തോടെ പുത്തന്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ മൂന്നു തവണ 150ന് മുകളിലുള്ള കൂട്ടുകെട്ടില്‍ പങ്കാളിയാകുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ആദ്യമായാണ് ഒരു താരം ഇൗ നേട്ടം സ്വന്തമാക്കിയത്. ഓപണിങിലെ തന്റെ പ്രധാന പങ്കാളിയായ ശിഖര്‍ ധവാനൊപ്പം രണ്ട് തവണ രോഹിത് 150ന്് മുകളില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ ഒരു തവണ കെ എല്‍ രാഹുലിനൊപ്പവും രോഹിത് 150ന് മുകളില്‍ കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ട്വന്റി20യില്‍ രണ്ട് തവണ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ഓപണര്‍മാരെന്ന റെക്കോഡ് ധവാനും രോഹിതും പങ്കിട്ടു.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT