Kollam Local

ട്രോളിങ് നിരോധനം: തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും സമ്പാദ്യ സമാശ്വാസ പദ്ധതിയും



കൊല്ലം: ട്രോളിങ് നിരോധന കാലത്ത് മല്‍സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് സൗജന്യറേഷന്‍ പദ്ധതിയും സമ്പാദ്യ സമാശ്വാസ പദ്ധതിയും നടപ്പിലാക്കും.  കഴിഞ്ഞ വര്‍ഷത്തെ സൗജന്യ റേഷന്‍ പദ്ധതി ഗുണഭോക്താക്കളായിരുന്ന  മല്‍സ്യത്തൊഴിലാളികള്‍ അപേക്ഷിക്കേണ്ടതില്ല.  പുതുതായി പദ്ധതിയില്‍ ചേരുന്നതിന് വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ അതത് മല്‍സ്യഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലോ നല്‍കണം.  2016-2017 വര്‍ഷം 5403 മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗജന്യേറഷന്‍ വിതരണം ചെയ്തു.ട്രോളിങ് നിരോധന വേളയില്‍ തൊഴില്‍ നഷ്ടമാകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സമ്പാദ്യ  സമാശ്വാസ  പദ്ധതിയിലൂടെ  4,500 രൂപ ബാങ്കുകള്‍ വഴി വിതരണം ചെയ്തു തുടങ്ങിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പദ്ധതിയില്‍ അംഗങ്ങളായ 31157 മല്‍സ്യത്തൊഴിലാളികള്‍ക്കാണ് ഈ തുക ലഭിക്കുക. കഴിഞ്ഞ വര്‍ഷം 2700 രൂപ വീതമാണ് വിതരണം ചെയ്തത്.
Next Story

RELATED STORIES

Share it