ട്രെയിന്‍ വൈകുന്നത് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കും: ഗോയല്‍

ന്യൂഡല്‍ഹി: ട്രെയിന്‍ വൈകുന്നതുമൂലം പ്രയാസം നേരിടുന്ന യാത്രക്കാര്‍ക്ക് ആശ്വാസമേകി മന്ത്രിയുടെ പ്രഖ്യാപനം. ട്രെയിനുകള്‍ പതിവായി വൈകുന്നത് ബന്ധപ്പെട്ട ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തെ ദോഷകരമായി ബാധിക്കുമെന്നാണ് കഴിഞ്ഞയാഴ്ച നടന്ന റെയില്‍വേ സോണല്‍ ജനറല്‍ മാനേജര്‍മാരുടെ യോഗത്തില്‍ റെയില്‍വേമന്ത്രി പിയൂഷ് ഗോയല്‍ മുന്നറിയിപ്പ് നല്‍കിയത്. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുമ്പോള്‍ തീവണ്ടികള്‍ വൈകുന്നത് സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തും. സമയക്രമം പാലിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ ഒരുമാസത്തെ സമയം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. രാജ്യത്തെ 30 ശതമാനം തീവണ്ടികളും വൈകിയാണ് ഓടുന്നത്. ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ നടക്കുന്നുണ്ടെങ്കിലും തീവണ്ടികള്‍ വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.


Next Story

RELATED STORIES

Share it