ernakulam local

ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് സിപിഎം



പറവൂര്‍: പറവൂര്‍ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടി പറവൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷനായിട്ടുള്ള ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിക്കു രൂപം നല്‍കിയിരുന്നു. ഈ കമ്മിറ്റി ഏകകണ്ഠമായിട്ടുള്ള അഭിപ്രായത്തോട് കൂടിയാണ് നിലവിലുള്ള ട്രാഫിക്ക് പരിഷ്‌ക്കരണം നടപ്പിലാക്കിയിട്ടുള്ളത്. ഇതോടപ്പം നടക്കേണ്ട മറ്റു കാര്യങ്ങള്‍ കമ്മിറ്റിയെ അധികാരപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നുവരെ ചര്‍ച്ചചെയ്തു തീരുമാനിച്ച കാര്യങ്ങളൊന്നും പട്ടണത്തില്‍ നടപ്പാക്കിയിട്ടില്ല. എറണാകുളം ചെറായി ഭാഗത്തുനിന്നുള്ള ബസ്സുകള്‍ കെ എം കെ വഴിയും കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മുന്‍സിപ്പല്‍ കവലയില്‍ നിന്നും കിഴക്കോട്ടു കേറി സ്റ്റാന്റ്റിലേക്കു പോകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. വലിയ വാഹനങ്ങള്‍ ചെറിയ ഇടറോഡുകളിലൂടെ പോകുന്നതിന് ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. രാവിലെയും വൈകിട്ട് ട്രാഫിക്ക് തിരക്കുള്ള സമയങ്ങളില്‍ ഗതാഗത നിയന്ത്രണത്തിനായി പോലിസിനെ നിര്‍ത്തുന്നതിന് പ്ലാന്‍ ചെയ്തിരുന്നെങ്കിലും ഇതുവരെ പോലിസ് സഹായം ലഭിച്ചിട്ടില്ല. ഇന്നലെ കേസരി റോഡില്‍ നടന്ന അപകടവും മരണവും അധികൃതരുടെ കാര്യക്ഷമ മായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍  ഒരുപക്ഷെ ഒഴിവാക്കാമായിരുന്നു.കെ എം കെ കവലയിലെയും മുന്‍സിപ്പല്‍ കവലയിലെയും സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ശരിയാക്കാനുള്ള നടപടികളും ഇതുവരെ എടുത്തിട്ടില്ല.ഇത്തരം കാര്യങ്ങളില്‍ അടിയന്തിരമായ ഇടപെടലുകള്‍ നടത്തുന്നതിന് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി അടിയന്തിരമായി വിളിച്ചു ചേര്‍ക്കണമെന്ന് സിപിഎം ഏരിയ സെക്രട്ടറി ടി ജി അശോകന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it