Kottayam Local

ട്രാന്‍സ്‌ഫോമര്‍ അപകട ഭീഷണിയാവുന്നു

പത്തനാട്: നടപ്പാതയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ഫോമര്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കറുകച്ചാല്‍മണിമല റോഡില്‍ പത്തനാട് കവലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ഫോമറാണ് സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാല്‍ അപകട ഭീഷണിയാവുന്നത്. നടപ്പാതയോടു ചേര്‍ന്നു കല്ലു കൊണ്ട് കെട്ടിയ തറയിലാണ് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇടിയും മഴയും ഉള്ളപ്പോള്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് പൊട്ടിത്തെറിയും തീപ്പൊരി ചിതറുന്നതും പതിവാണെന്നു നാട്ടുകാര്‍ പറയുന്നു. ട്രാന്‍സ്‌ഫോമറിന്റെ പിന്‍ഭാഗത്തെ കേബിളുകള്‍ നടപ്പാതിയിലേക്ക് തള്ളിനില്‍ക്കുകയാണ്. ഇതിനാല്‍ കാല്‍നട യാത്രികര്‍ ഏറെ ബുദ്ധിമുട്ടിയാണ് നടപ്പാതയിലൂടെ സഞ്ചരിക്കുന്നത്.
പ്രദേശത്തെ മിക്ക ട്രാന്‍സ്‌ഫോമറുകള്‍ക്കും സംരക്ഷണ വേലി ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കെഎസ്ഇബി സ്ഥാപിച്ചെങ്കിലും പത്തനാട് കവലയിലെ ട്രാന്‍സ്‌ഫോമറിനെ അവഗണിച്ചെന്നാണു നാട്ടുകാര്‍ പറയുന്നത്. നൂറു കണക്കിനു യാത്രക്കാര്‍ ദിനംപ്രതി സഞ്ചരിക്കുന്ന നടപ്പാതയിലെ ടാന്‍സ്‌ഫോമര്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പലവട്ടം അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും മാറ്റിസ്ഥാപിക്കാനുള്ള നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിച്ചില്ലന്നു നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it