Flash News

ട്രംപ് സൗദിയും ഇസ്രായേലും വത്തിക്കാനും സന്ദര്‍ശിക്കുന്നു



വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ പ്രഥമ വിദേശ സന്ദര്‍ശനത്തില്‍ ഇസ്‌ലാമിക, ജൂത, ക്രൈസ്തവ ആത്മീയ കേന്ദ്രങ്ങളായ സൗദി അറേബ്യയും ഇസ്രായേലും വത്തിക്കാനും ഉള്‍പ്പെടുത്തുമെന്ന് ഡോണള്‍ഡ് ട്രംപ്. ഈ മാസാവസാനം നാറ്റോ, ജി 7 ഉച്ചകോടികള്‍ക്കായി ബ്രസ്സല്‍സും സിസിലിയും സന്ദര്‍ശിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 23നു സൗദി സന്ദര്‍ശിക്കും. ഇറാനെതിരെ ശക്തമായ നീക്കങ്ങളുമായിട്ടായിരിക്കും സന്ദര്‍ശനം. തുടര്‍ന്ന് ഇസ്രായേലും വത്തിക്കാനും സന്ദര്‍ശിക്കും. റോമില്‍ പോപ്പ് ഫ്രാന്‍സിസിനേയും സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ലോകത്തെ പ്രധാന മതനേതാക്കന്‍മാരെ സന്ദര്‍ശിച്ച് പൊതു ശത്രുക്കള്‍ക്കെതിരേ അണി നിരത്തലാണ് സന്ദര്‍ശന ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, ട്രംപിന്റെ സന്ദര്‍ശനം എല്ലാ അര്‍ഥത്തിലും ചരിത്രപരമായ ഒന്നായിരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it