ടെസ്റ്റ് റാങ്കിങ്; വില്യംസന് മൂന്നാമത്, ട്രന്റ് ബോള്‍ട്ടിനും നേട്ടം
BY vishnu vis27 March 2018 12:39 PM GMT
X
vishnu vis27 March 2018 12:39 PM GMT
ദുബയ്: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസന് ഒരു സ്ഥാനം മുന്നോട്ടുകയറി മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ഡേ നൈറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് താരം മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ആസ്ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഡീന്‍ എല്‍ഗര്‍ എട്ടാം സ്ഥാനത്തെത്തിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15ാം സ്ഥാനത്തേക്കുയര്‍ന്നു.നായകന് വിരാട് കോഹ്ലിയും ചേതശ്വര്‍ പുജാരയുമാണ് ബാറ്റിങ് റാങ്കിങില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. കോഹ്ലി രണ്ടാമതും, പുജാര ഏഴാം സ്ഥാനത്തുമാണ്.
ബൗളിങില്‍ ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനും ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോര്‍ണി മോര്‍ക്കലിനും നേട്ടമുണ്ടായി. ഇംഗ്ലണ്ടിനും ആസ്ത്രേലിയയ്ക്കും എതിരെയുള്ള തകര്‍പ്പന്‍ പ്രകടനമാണ് ഇരുവരെയും റാങ്കിങില്‍ കുതിച്ചുയരാന്‍ പ്രേരിപ്പിച്ചത.്
ഓക്്ലന്‍ഡില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി അവരെ നാണം കെടുത്തിയ ബോള്‍ട്ട് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളര്‍മാരുടെ റാങ്കിങില്‍ ഏഴാം സ്ഥാനത്തെത്തി. ആസ്ത്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ മോര്‍ണി മോര്‍ക്കലും അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് റാങ്കിങില്‍ നേട്ടമുണ്ടാക്കിയത്. നിലവില്‍ ആറാം സ്ഥാനത്താണ് മോര്‍ക്കല്‍.
ഇന്ത്യന്‍ താരങ്ങളില്‍ രവീന്ദ്ര ജഡേജ മൂന്നാമതും അശ്വിന് നാലാമതുമുണ്ട്.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT