World

ടെക്‌സസ്: പള്ളി കത്തിച്ചയാള്‍ക്ക് 24 വര്‍ഷം തടവ്്

ടെക്‌സസ്: ടെക്‌സസില്‍ മുസ്‌ലിം പള്ളി തീവച്ച് നശിപ്പിച്ചയാള്‍ക്ക് 24 വര്‍ഷം തടവുശിക്ഷ. 26കാരനായ മാര്‍ക് പെരസിനെയാണ് കോടതി ശിക്ഷിച്ചത്. 2017 ജനുവരി 28ന് ടെക്‌സസിലെ ഇസ്‌ലാമിക് സെന്ററിനു നേരെയാണ് പെരസിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നത്.
വിദ്വേഷപ്രചാരണം നടത്തിയെന്നാണ് കേസ്. സമൂഹത്തില്‍ ബാധിച്ച കാന്‍സറാണ് പെരസിനെപ്പോലുള്ളവരെന്നു ശിക്ഷവിധിച്ച ജഡ്ജി ജോണ്‍ റെയ്‌നി പറഞ്ഞു. ടെക്‌സസിലെ ഫെഡറല്‍ കോടതിയില്‍ ഒരാഴ്ചത്തെ വിചാരണയ്ക്കു ശേഷമാണ് ശിക്ഷവിധിച്ചത്. 2017 ജനുവരി 15ന് സമാനമായ സംഭവം നടന്നതായും കോടതി ചൂണ്ടിക്കാട്ടി. പെരസ് രാത്രി പള്ളിയിലേക്ക് അതിക്രമിച്ചു കയറി തീക്കൊളുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it