ടീസ്താ സെറ്റില്‍വാദിന്റെ താല്‍ക്കാലിക ജാമ്യം സുപ്രിംകോടതി നീട്ടി
BY swapna en14 Oct 2015 11:24 AM GMT
X
swapna en14 Oct 2015 11:24 AM GMT
ന്യൂഡല്‍ഹി: ഫണ്ട് ദുരുപയോഗം ചെയ്തെന്നാരോപിച്ച കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്താ സെറ്റില്‍വാദിന് കോടതി നല്കിയ താല്‍ക്കാലിക ജാമ്യം ഡിസംബര്‍ അഞ്ചുവരെ സുപ്രിംകോടതി നീട്ടി.
കേസില്‍ ആരോപിതനായ ടീസ്തയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദിനോട് വിചാരണയ്ക്ക് ഹാജരായാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.
നേരത്തെ ജാമ്യം നല്കിയ മുംബൈ ഹൈക്കോടതിയുടെ നിബന്ധനകള്‍ പാലിക്കാനും കോടതി ആവശ്യപ്പെട്ടു.കേസില്‍ ഗുജറാത്ത് ഹൈക്കോടതി ടീസ്തയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ടീസ്ത സുപ്രിംകോടതിയെ സമീപിച്ചത്. ടീസ്തയ്ക്ക് ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ തെറ്റ് എന്നാണ് സുപ്രിംകോടതി വിശേഷിപ്പിച്ചത.്
ഗുജറാത്ത് വംശഹത്യക്കിടെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് മ്യൂസിയം നിര്‍മിക്കാന്‍ സ്വരൂപിച്ച വിദേശ പണം തട്ടിയെടുത്തെന്ന് ആരോപിച്ചാണ് കേസ്. തനിക്കെതിരേ സര്‍ക്കാരും പോലിസും ചേര്‍ന്ന ഉണ്ടാക്കിയ കേസാണിതെന്ന് ടീസ്ത വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT