Cricket

ടി 10 ക്രിക്കറ്റിന് വെടിക്കെട്ട് തുടക്കം; കേരള കിങ്‌സിന് ഉജ്ജ്വല ജയം

ടി 10 ക്രിക്കറ്റിന് വെടിക്കെട്ട് തുടക്കം; കേരള കിങ്‌സിന് ഉജ്ജ്വല ജയം
X

അബുദബി: അതിവേഗ ക്രിക്കറ്റിന്റെ പുത്തന്‍ രൂപമായ ടി 10 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര തുടക്കം. ആവേശകരമായ ആദ്യ മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് ഒയിന്‍ മോര്‍ഗന്‍ നായകനായുള്ള കേരള കിങ്‌സ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്‌സ് 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് അടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ കേരള ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടി വിജയം പിടിച്ചെടുത്തു. ആന്‍ഡ്ര ഫ്‌ളെച്ചര്‍ (32) ഡേവിഡ് മില്ലര്‍ (17) എന്നിവര്‍ ബംഗാള്‍ നിരയില്‍ തിളങ്ങി. അര്‍ധ സെഞ്ച്വറി നേടിയ പോള്‍ സ്റ്റിര്‍ലിങിന്റെ (66*) ബാറ്റിങാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. കീറോണ്‍ പൊള്ളാര്‍ഡ് 11 റണ്‍സുമായി പുറത്താവാതെ നിന്നു.
Next Story

RELATED STORIES

Share it