kozhikode local

ടിപ്പര്‍ ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്‌



നാദാപുരം: ഇയ്യങ്കോട് കാപ്പാരോട്ട് മുക്കില്‍ സിപിഎം പ്രവര്‍ത്തകരെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാദാപുരം പോലിസ് കേസ്സെടുത്തു. ശനിയാഴ്ച്ച വൈകീട്ട് ഏഴോടെ റോഡരികില്‍ നില്‍ക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകരായ നിധിന്‍ പൊയില്‍, പ്രതീഷ് എടോമ്മര്‍കണ്ടി എന്നിവരെ ബോധപൂര്‍വ്വം ലോറിയിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇവരുടെ പരാതിയില്‍ ബിജെപി പ്രവര്‍ത്തകനായ കിഴക്കയില്‍ അനിലിനെതിരേയാണ് നാദാപുരം പോലിസ് കേസ്സെടുത്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറിയും കസ്റ്റഡിയിലെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അനിലിനെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകരും അനിലിന്റെ ഭാര്യയും സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് പോലിസുമായി നടത്തിയ ചര്‍ച്ചയില്‍ അനിലിനെ ജാമ്യത്തില്‍ വിട്ടയച്ചു. ലോറി വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സ്‌റ്റേഷന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. പോലിസ് സ്‌റ്റേഷനില്‍ മുദ്രാവാക്യം വിളിച്ച് കൃത്യനിര്‍വഹണം തടസ്സപെടുത്തിയതിന് 15 ഓളം പേര്‍ക്കെതിരേ  കേസ്സെടുത്തു.
Next Story

RELATED STORIES

Share it