Flash News

ടിപി സെന്‍കുമാര്‍ കേസ്: സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പ് ചോദിച്ച് ചീഫ് സെക്രട്ടറി

ടിപി സെന്‍കുമാര്‍ കേസ്: സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പ് ചോദിച്ച് ചീഫ് സെക്രട്ടറി
X


ന്യൂഡല്‍ഹി: ടിപി സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പ് ചോദിച്ച് ചീഫ്‌സെക്രട്ടറി. സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി നാളെ പരിഗണിക്കാനിരിക്കെയാണ് കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വൈകിയതിന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയലില്‍ മാപ്പപേക്ഷിച്ചത്. നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെങ്കില്‍ മാപ്പ് ചോദിക്കുന്നു. വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാലാണ്.നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തത തേടി അപേക്ഷ നല്‍കിയത്. കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ ആവശ്യപ്പെട്ടു.സെന്‍കുമാര്‍ കേസില്‍ നല്‍കിയ പുനപരിശോധനാ ഹരജി പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍ നല്‍കും.

ഡിജിപി സ്ഥാനത്തുനിന്നും നീക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് അദ്ദേഹത്തെ എത്രയും പെട്ടെന്ന് പുനര്‍നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടത്. എന്നാല്‍ കോടതി വിധി നടപ്പിലാക്കാതെ സര്‍ക്കാര്‍ വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയാണുണ്ടായത്.
എന്നാല്‍ ഈ ഹര്‍ജി തള്ളിയ കോടതി സര്‍ക്കാര്‍ കോടതി ചിലവായി 25,000രൂപ പിഴ അടക്കണമെന്നും നിര്‍ദേശിച്ചിരുന്നു. നിയമനം വൈകിയതിനെ തുടര്‍ന്ന് സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ  കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it