ടിക്കറ്റ് നിഷേധിച്ചു; എംപിക്കും ആര്‍എസ്എസ് നേതാവിനുമെതിരേ ബിജെപി നേതാവ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ടികറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ദക്ഷിണ കന്നഡ എംപി നലിന്‍ കുമാര്‍ കടീലിനും ആര്‍എസ്എസ് പ്രാന്ത പ്രമുഖ് പി എസ് പ്രകാശിനുമെതിരേ പരസ്യ വിമര്‍ശനവുമായി കര്‍ണാടകയിലെ ബിജെപി നേതാവ് സത്യജിത് സൂറത്കല്‍. ബിജെപി പിന്നാക്ക സമുദായ മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാണ് സത്യജിത്. മംഗളൂരു സിറ്റി നോര്‍ത്ത് സീറ്റ് സത്യജിത്തിന് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ സീറ്റിലേക്ക് ഡോക്ടര്‍ ഭരത് ഷെട്ടിയെ മല്‍സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തനിക്ക് ടിക്കറ്റ് ലഭിക്കാത്തതിനു കടീലും പ്രകാശും കാരണക്കാരാണെന്നു സൂറത്കലിലെ ഹൊസബെട്ടുവില്‍ നടന്ന ബിജെപി പൊതു യോഗത്തില്‍ സത്യജിത് കുറ്റപ്പെടുത്തി. 35 വര്‍ഷമായി താന്‍ സംഘത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it