ടികെഎം ആര്‍ട്സ് കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷം നാളെ തുടങ്ങും
BY Sumeera SMR20 Nov 2015 5:29 AM GMT
Sumeera SMR20 Nov 2015 5:29 AM GMT
കൊല്ലം: കരിക്കോട് ടികെഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. നാളെ ഉച്ചയ്ക്ക് രണ്ടിന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഘോഷം ഉദ്ഘാടനം ചെയ്യുമെന്ന് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാഭ്യാസ സെമിനാറുകള്‍, ശില്‍പ്പശാലകള്‍, അനുസ്മരണങ്ങള്‍, കലാ-ശാസ്ത്ര പ്രദര്‍ശനം, പ്രതിഭകള്‍ക്ക് സമാദരണം, ഇന്റര്‍കൊളീജിയറ്റ് ക്വിസ് മല്‍സരങ്ങള്‍, കായിക മല്‍സരങ്ങള്‍, കലാവിരുന്ന്, സ്മരണികാപ്രകാശനം എന്നിവയ്ക്ക് പുറമേ സിവില്‍ സര്‍വീസ് കോച്ചിങ് സെന്റര്‍ സ്ഥാപനം, നിര്‍ധനകുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണം, ആരോഗ്യസുരക്ഷാ പദ്ധതി ഏര്‍പ്പെടുത്തല്‍, കരിക്കോട് മഹിളാമന്ദിരത്തില്‍ വസ്ത്രനിര്മാണപരിശീലനകേന്ദ്രം തുടങ്ങിയവയും പരിപാടികളുടെ ഭാഗമാണ്.
നാളെ ഉദ്ഘാടന സമ്മേളനത്തില്‍ കോളജ് ട്രസ്റ്റ് പ്രസിഡന്റ് ടി കെ ഷഹാല്‍ഹസന്‍ മുസലിയാര്‍ അധ്യക്ഷത വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വെബ്സൈറ്റ് സ്വിച്ച്ഓണ്‍ ചെയ്യും. എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്, കെ എന്‍ ബാലഗോപാല്‍, എംഎല്‍എമാരായ എം എ. ബേബി, എ എ അസീസ്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി പി ശ്രീനിവാസന്, ഡോ.എസ് അയൂബ്, ലതാഅലക്സാണ്ടര്, ഡോ.ഇ. അബ്ദുള്‍ റസാഖ്, ടി കെ ജലാലുദ്ദീന്‍ മുസലിയാര്‍, എ ഹാഷിമുദ്ദീന് പങ്കെടുക്കും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT