Pathanamthitta local

ടിഎസ്‌സിഎല്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിന് അംഗീകാരം

പത്തനംതിട്ട:  തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിലെ തൊഴിലാളികളുടെയും ഓഫിസര്‍മാരുടെയും ശമ്പളപരിഷ്‌ക്കരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ജനുവരി 2015 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അംഗീകാരം. സര്‍ക്കാര്‍ അംഗീകാരമുള്ള വര്‍ക്കര്‍ തസ്തികകളുടെ ശമ്പളം  അലവന്‍സുകള്‍ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ 14000-150 (3) -14450-210 (3) -15080-240 (4) -16040-340 (4) -17240-350 (3) -18290-410 (5) -20340-480 (5) -22740-570 (8) -27300-650 (8) - 32500-775 (4) 35600 എന്ന മാസ്റ്റര്‍ സ്‌കെയില്‍ പ്രകാരം വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പരിഷ്‌കരിക്കുക.
പത്താം ശമ്പള പരിഷ് കരണ ഉത്തരവിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാവും ടിഎസ്‌സിഎല്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഓഫിസര്‍മാരുടെ പുതുക്കിയ ശമ്പളം നിജപ്പെടുത്തുക.
അവിദഗ്ധ തൊഴിലാളികളുടെ പുതുക്കിയ ശമ്പള സ്‌കെയില്‍: 14000-19520 (പഴയത് 8200-11390), സെമിസ്‌കില്‍ഡ്: 14450-22740 (8470-13270), സ്‌കില്‍ഡ് ബി/ക്ലറിക്കല്‍ കഢ:  15080-24450(8830-14260), സ്‌കില്‍ഡ് എ /ക്ലറിക്കല്‍- കകക: 15560- 25590(9110 -14920), ഹൈലി സ്‌കില്‍ഡ്/ക്ലറിക്കല്‍ കക:   16640-27300 (9730-15910), ക്ലറിക്കല്‍ ക/സൂപ്പര്‍വൈസറി: 17240- 30550(10070-17810), സൂപ്പര്‍വൈസറി ബി: 18290-32500 (10670-18950), സൂപ്പര്‍വൈസറി എ: 20340-35600 (11870-20750) എന്നിങ്ങനെയാണ് പുതിയ സ്‌കെയിലുകള്‍.
വീട്ടുവാടക ബത്ത 250 രൂപയില്‍ നിന്നും 500 രൂപയായി ഉയര്‍ത്തി. മറ്റുള്ള അലവലന്‍സുകളിലും ആനുപാതികമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഓഫീസര്‍ വിഭാഗത്തിന് ധനവകുപ്പില്‍ നിന്ന് കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവിന്‍ പ്രകാരമുള്ള ഡിഎ നിരക്കുകള്‍ക്ക് അര്‍ഹതയണ്ടാവും. ഇപിഎഫ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും പരിഷ്‌കരണ ഉത്തരവ് കൈപ്പറ്റി ഒരു വര്‍ഷത്തിനകം സര്‍വീസ് ചട്ടങ്ങളും സ്റ്റാഫ് പാറ്റേണും തീരുമാനിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഒരു വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. ശമ്പളപരിഷ്‌കരണം മൂലമുള്ള അധിക സാമ്പത്തികബാധ്യത ടിഎസ്‌സിഎല്ലിന്റെ സ്വന്തംഫണ്ടില്‍ നിന്നും കണ്ടെത്തുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it