Idukki local

ടാറിങ് നടത്തി മൂന്നാംനാള്‍ റോഡ് കുഴിയായി

പീരുമേട്: ടാറിങ് നടത്തി മൂന്നാംനാള്‍ റോഡ് കുണ്ടുംകുഴിയുമായി. ഇതേതുടര്‍ന്ന്, റോഡില്‍ വാഴനട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഏലപ്പാറ പഞ്ചായത്തിലെ 6 വാര്‍ഡിലാണ് മൂന്നുദിവസം മുമ്പ് ചെയ്ത റോഡിന്റെ ടാറിങ് പൊളിഞ്ഞ് കുഴിയായി മാറിയത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ റോഡിന്റെ കുണ്ടും കുഴിയുമായി കിടന്ന മുക്കാല്‍ കിലോമീറ്ററോളം ദൂരം 8 ലക്ഷത്തി തൊണ്ണൂറായിരം രൂപ മുടക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ടാറിങ് ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പണികള്‍ പൂര്‍ത്തീകരിച്ച് കരാറുകാരന്‍ മടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് പ്രദേശവാസികള്‍ക്കായി റോഡ് തുറന്നു നല്‍കിയത്. ഏലപ്പാറ  ചെമ്മണ്ണ് പാതയെ ബന്ധിപ്പിക്കുന്ന നിരവധി തോട്ടം തൊഴിലാളികളടക്കം ഉപയോഗിക്കുന്ന റോഡാണിത്.
വാഹനങ്ങള്‍ ഓടി തുടങ്ങിയതോടെ ടാറിങ് ഇളകി മാറാന്‍ തുടങ്ങുകയും കുഴികള്‍ രൂപപ്പെടുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. റോഡിനായി ഫണ്ട് വിനിയോഗിച്ചത് മാത്രമാണ് താന്‍ ചെയ്തതെന്നും കരാറുകാരനും പഞ്ചായത്ത് സെക്രട്ടറിയും, എഞ്ചിനീയറുമാണ് ഇതിന്റെ ഉത്തരവാദിത്വമെന്നാണ് വാര്‍ഡ് മെംബര്‍ നല്‍കുന്ന വിശദീകരണം.
Next Story

RELATED STORIES

Share it