Flash News

ടാക്‌സ് പ്രാക്റ്റീഷനേഴ്‌സ് സൂചനാ പണിമുടക്കു നാളെ



തൃശൂര്‍: ജിഎസ്ടിയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്നു കേരള ടാക്‌സ് പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജിഎസ്ടി വെബ്‌സൈറ്റ് പ്രവര്‍ത്തന തകരാറുകള്‍ പരിഹരിക്കുക, അശാസ്ത്രീയമായ ചെയിന്‍ റിട്ടേണ്‍ സംവിധാനം നിര്‍ത്തലാക്കി ഒറ്റ റിട്ടേണ്‍ സംവിധാനം ഏര്‍പ്പെടുത്തുക, ട്രയല്‍ കാലാവധിയായ 2018 മാര്‍ച്ച് 31 വരെ പിഴ നടപടികള്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം. ലേറ്റ് ഫീ ചുമത്തുന്ന ജിഎസ്ടി നിയമത്തിലെ 47ാം വകുപ്പിലെ നിയമസാധുത ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. നവംബര്‍ 10നു ഗുവാഹത്തിയില്‍ ചേരുന്ന ജി എസ്ടി കൗണ്‍സിലില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി വി വിനോദ്, സെക്രട്ടറി സി ജയചന്ദ്രന്‍, പി ഡി സൈമണ്‍, സുജാതാ രാമചന്ദ്രന്‍, സി കെ ബിജോയ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it