thrissur local

ടവര്‍ നിര്‍മാണത്തിനെതിരേ പഴഞ്ഞി അയിനൂരില്‍ ജനകീയ പ്രതിഷേധം

കുന്നംകുളം: മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ പഴഞ്ഞി അയിനൂരില്‍ ജനകീയ സമിതി നടത്തുന്ന സമരം ശക്തമാകുന്നു.ടവര്‍ നിര്‍മ്മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ ഇറക്കാനെത്തിയ വാഹനം നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞതിനെ തുടര്‍ന്ന് പോലിസും സമരസമിതി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.
വൃദ്ധകളെ ഉള്‍പ്പെടെയുള്ളവരെ പോലിസ് പിടിച്ച് വലിച്ച് സ്ഥലത്ത് നിന്ന് നീക്കി.പ്രതിഷേധക്കാരെ പോവിസ് ലാത്തി വീശി ഓടിപ്പിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലിസ് പിന്‍വാങ്ങുകയും സാധനസാമഗ്രികള്‍ ഇറക്കാതെ വാഹനം തിരിച്ച് പോവുകയും ചെയ്തു.ഐനൂരില്‍  മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുന്ന സമരസമിതി പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ പോലിസ് നീക്കം ചെയ്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധം.
പ്രായമായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വന്‍ ജനക്കൂട്ടമാണ് മൊബൈല്‍ ടവറിനെതിരായുള്ള സമരത്തില്‍ അണിചേര്‍ന്നത്.നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ട സാധന സാമഗ്രികള്‍ ഇറക്കുവാന്‍ പ്രദേശവാസികള്‍ സമ്മതിച്ചില്ല. ഇറക്കുന്നതിന് പോലിസ് സഹായം ഉണ്ടായെങ്കിലും സമരക്കാരുടെ പ്രതിഷേധം അക്രമാസക്തമായ നിലയിലേക്ക് പോകുമെന്ന സ്ഥിതിയിലായി. ഇതിനിടയില്‍ സമരത്തിന് നേതൃത്വം കൊടുത്ത സ്ത്രീകളെ വലിച്ചിഴച്ചാണ് പോലിസ് ജീപ്പില്‍ കയറ്റിയത്.
എട്ട് ദിവസത്തോളമായി പ്രദേശ വാസികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ജനകീയ സമരത്തിന് ജനപിന്തുണ ഏറുന്നതിനിടെയാണ് പോലിസ് നടപടി. പ്രതിഷേതത്തിന്റെ മുന്‍ നിരയിലുള്ള സ്ത്രീകളെ പോലിസ് ഇവരുടെ ഉടുതുണി പിടിച്ച് നിര്‍ദാക്ഷിണ്യം ചെങ്കല്‍ പാതയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.  സരോജിനി കുഞ്ഞുകുട്ടന്‍ , തങ്കമണി കുട്ടായി, അമ്മു താണ്ടു, ചെറിയമ്മു, ഗീത വേലായുധന്‍, മിതു രഘു എന്നിവരെയാണ് സമരമുഖത്തുനിന്നും അറസ്റ്റ് ചെയ്ത് നീക്കിയത്.
ഇതിനിടയില്‍ പൊതുജനം നിര്‍മാണ നിരത്തിലേക്ക് കല്ലുകളുമായി കയറി. ഇതോടെ ഇവര്‍ക്ക് നേരെ പോലിസ് ലാത്തി വീശി. നിര്‍മ്മാണ പ്രവര്‍ത്തനത്തിനെതിരെ പഞ്ചായത്തിന്റെ സ്‌റ്റോപ്പ് മെമ്മോ  കഴിഞ്ഞ ദിവസം മൊബൈല്‍ കമ്പനിക്കും കോപ്പി പോലിസിനും അധികൃതര്‍ നല്‍കിയിരുന്നു.അതൊന്നും വകവെക്കാതെ നിര്‍മ്മാണം തുടങ്ങാന്‍ ഒരുങ്ങിയ കമ്പനി ഉദ്യോഗസ്ഥരെയാണ് സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇതെതുടര്‍ന്ന് സമരപ്രവര്‍ത്തകരും പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ വാഹനങ്ങള്‍ ഒരാഴ്ചത്തേക്ക് കടത്തിവിടില്ലെന്ന ചര്‍ച്ചക്ക് ശേഷം  പ്രകടനം നടത്തി ജനങ്ങള്‍ പിരിഞ്ഞുപോയി.
വരും ദിവസങ്ങളില്‍ കൂടതല്‍ ശക്തമായ സമരപരുപാടികളുമായി മുന്നോട്ട് പോകുമെന്ന് സമര ഭാരവാഹികള്‍ അറിയിച്ചു. സമരത്തെ തുടര്‍ന്ന് കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ കരിദിനമായി ആചരിച്ചുസംഭവസ്ഥലത്ത് കുന്നംകുളം സി. ഐ ഗോപകുമാര്‍, എസ് ഐ യു.കെ.ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it