Kottayam Local

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് ; 14 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍



ചങ്ങനാശ്ശേരി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത് മുങ്ങിയ പ്രതി 14 വര്‍ഷത്തിനു ശേഷം പിടിയിലായി. കുറിച്ചി ചെറുവേലിപ്പടി വെട്ടുകാട് മധുസൂദനന്‍ നായരാ(51)ണ് ജില്ലാ പോലിസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രി കറുകച്ചാലിലെ വിദേശ മദ്യശാലയില്‍ മദ്യപിച്ച ശേഷം ഓട്ടോയില്‍ പോവാന്‍ തുടങ്ങുമ്പോള്‍ പോലിസ് ഇയാളെ പിടികൂടിയത്. 2003ല്‍ ചങ്ങനാശ്ശേരി സ്വദേശിയായ ഒരാള്‍ക്കു ജോലി വാഗ്ദാനം നല്‍കി മൂന്നു ലക്ഷം രൂപ തട്ടിയ ശേഷം ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് പണം നഷ്ടപ്പെട്ടയാള്‍ ചങ്ങനാശ്ശേരി പോലിസില്‍ പരാതി നല്‍കി. വയനാട്ടിലേക്ക് മുങ്ങിയ ഇയാള്‍ അവിടെയും സമാനമായ നിലയില്‍ തട്ടിപ്പു നടത്തിയിരുന്നു. കാന്റീന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞായിരുന്നു അവിടെ തട്ടിപ്പു നടത്തിയത്. തുടര്‍ന്നു ഇയാളെ അന്വേഷിച്ച് കുറിച്ചിയിലെ വീട്ടിലെത്തിയ വയനാട് പോലിസിനെ ആക്രമിച്ചു പ്രതി ര—ക്ഷപ്പെടുകയായിരുന്നു. നല്ല വാക്ചാതുര്യമുള്ള പ്രതി വിവിധ സ്ഥലങ്ങളില്‍ പലപേരുകളിലാണ് ആളുകളെ പറ്റിച്ചിരുന്നതെന്നു പോലിസ് പറയുന്നു. ഇയാള്‍ക്കെതിരേ പീഡനത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. ജില്ലാ പോലിസ് മേധാവി മുഹമ്മദു റഫീഖിന്റെ നിര്‍ദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, ആന്റി ഗുണ്ടാ സ്‌ക്വാ—ഡ് അംഗങ്ങളായ കെ കെ റെജി, അന്‍സാരി, മണികണ്ഠന്‍, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it