ജോലി വാഗ്ദാനം ചെയ്ത്് തട്ടിപ്പ്; യുവാവ് പിടിയില്‍

കൊച്ചി: കാനഡ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധിയാളുകളുടെ പക്കല്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. കുമ്പനാട് പുളിമൂട്ടില്‍ വീട്ടില്‍ സ്റ്റാന്‍ലി സൈമണി(38)നെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസ് പിടികൂടിയത്. രവിപുരത്തുള്ള റെയ്‌ഫോര്‍ഡ് ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പു നടത്തിയത്.

സിംഗപ്പൂരിലേക്കും കാനഡയിലേക്കും ജോലി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഉദ്യോഗാര്‍ഥികളുടെ കൈയില്‍ നിന്നു ലക്ഷങ്ങള്‍ വാങ്ങിയത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് രവിപുരത്തുള്ള ഓഫിസ് പൂട്ടി ഇയാള്‍ ചെന്നൈയിലേക്കു പോയി. തട്ടിയെടുത്ത പണവുമായി ഭാര്യയെയും കുട്ടികളെയും കൂട്ടി വിദേശത്തേക്കു കടക്കാനുള്ള പദ്ധതിയിലായിരുന്നു പ്രതി. കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കുന്നതിന് ഇയാള്‍ ചെന്നൈയില്‍ നിന്നു നാട്ടിലേക്കു വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൗത്ത് സി.ഐ. സിബി ടോം, എസ്.ഐ. വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.
Next Story

RELATED STORIES

Share it