kasaragod local

ജോലിത്തിരക്കിലും ബാലു മറന്നില്ല, നഗരത്തില്‍ നട്ട ചെടിക്ക് വെള്ളമൊഴിക്കാന്‍



ശാഫി തെരുവത്ത്

കാസര്‍കോട്: ഓരോ ലോക പരിസ്ഥിതി ദിനവും എത്തുമ്പോള്‍ പലര്‍ക്കും വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കാനും ഫോട്ടോയെടുക്കാനും ഉല്‍സാഹം. എന്നാല്‍ ഈ ഉല്‍സാഹം പിന്നീട് കാണില്ല. വേനലെത്തുന്നതോടെ അത് കരിഞ്ഞുണങ്ങുന്നതോടെ പലരുടെയും പരിസ്ഥിതി സ്‌നേഹം അവസാനിക്കുന്നു. എന്നാല്‍ ചിലര്‍ മാത്രം പരിസ്ഥിതി ദിനത്തില്‍ നട്ടുപിടിപ്പിച്ച വൃക്ഷ തൈകള്‍ സ്വന്തം കൃഷിയിടത്തേ പോലെ പരിപാലിക്കുന്നു. തിരക്കേറിയ കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫിസിന് സമീപത്തെ റോഡരികില്‍ ഇവിടെ പെട്ടിക്കട നടത്തുന്ന കാഞ്ഞങ്ങാട് അജാനൂര്‍ വേലേശ്വരത്തെ ബാലു എന്ന ബാലകൃഷ്ണന്‍ പൂച്ചെടി വച്ചുപിടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിലാണ് കടയുടെ സമീപത്തെ മെയിന്‍ റോഡിലെ ഡിവൈഡറിലാണ് അരളി തൈ വച്ച് പിടിപ്പിച്ചത്. സ്വന്തം കൈയില്‍ നിന്ന് പണം നല്‍കിയാണ് അരളി വാങ്ങി വച്ച് പിടിപ്പിച്ചത്.  അതിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുകയാണ് ബാലു. ദിവസവും രാവിലെയും വൈകീട്ടും വെള്ളം നല്‍കുന്നുണ്ട്. തൈ വളര്‍ന്ന് കഴിഞ്ഞ മാസം പൂവിട്ടു. ചുവപ്പ് നിറത്തിലുള്ള പൂ വിരിഞ്ഞതോടെ ബാലുവിന്റെ മനസും സന്തോഷത്തില്‍ വിരിഞ്ഞു.  പ്രകൃതി സ്‌നേഹി യായ ബാലു 20 വര്‍ഷത്തിലേറേയായി പെട്ടിക്കട നടത്തിയാണ് ജീവിതം പുലര്‍ത്തുന്നത്.
Next Story

RELATED STORIES

Share it