World

ജോര്‍ദാന് ധനസഹായവുമായി അറബ്‌രാജ്യങ്ങള്‍

ജിദ്ദ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജോര്‍ദാന് 2.5 ബില്യണ്‍ ധനസഹായം നല്‍കാന്‍ സൗദിയും കുവൈത്തും അടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഒരുങ്ങുന്നു. മക്കയില്‍ ചേര്‍ന്ന ഗള്‍ഫ്‌രാജ്യങ്ങളുടെ സംയുക്ത യോഗത്തിലാണു തീരുമാനം.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും സൗദിയുടെ സല്‍മാന്‍ രാജാവ്, കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബ, ദുബയ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജോര്‍ദാനില്‍ നികുതി വര്‍ധിപ്പിച്ചതും വില വര്‍ധിപ്പിച്ചതും പ്രക്ഷോഭങ്ങള്‍ക്കു കാരണമായതിനെത്തുടര്‍ന്ന് രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നതിനിടെയാണു ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടല്‍.
Next Story

RELATED STORIES

Share it