Second edit

ജോര്‍ജ് സോരോസ്

ചൈനയുടെ നാണയമായ റെന്‍മിന്‍ബിയെ വീഴ്ത്താമെന്ന് സ്വപ്‌നം കാണേണ്ടെന്ന് ജോര്‍ജ് സോരോസിനോട് ചൈനീസ് ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്‌ലി. ഒന്നാം പേജിലെ പ്രത്യേക കുറിപ്പിലാണ് സോരോസിന് ചൈനയുടെ മുന്നറിയിപ്പ്.
ചൈനയെ ഭീഷണിപ്പെടുത്താന്‍ മാത്രം സോരോസ് ഇത്ര ശക്തനോ? പുള്ളിക്കാരന്റെ പൂര്‍വകാല ചരിത്രം അറിഞ്ഞാല്‍ ജോര്‍ജ് സോരോസിന്റെ കരുത്തിന്റെ ഉറവിടം ബോധ്യപ്പെടും. ലോക ധനകാര്യ വിപണിയിലെ ഊഹക്കച്ചവട മേഖലയില്‍ അഗ്രഗണ്യനാണ് സോരോസ്. 1997ല്‍ ഏഷ്യന്‍ വിപണികളില്‍ വന്‍തോതിലുള്ള തകര്‍ച്ചയുണ്ടാവാന്‍ കാരണം സോരോസിന്റെ കമ്പനികള്‍ നിക്ഷേപം പിന്‍വലിച്ചതാണെന്ന ആരോപണമുണ്ടായിരുന്നു. ഓഹരി വിപണിയില്‍ കടല്‍പോലെ തള്ളിവരുന്ന നിക്ഷേപം നിമിഷാര്‍ധംകൊണ്ടു പിന്‍വലിക്കപ്പെടുമ്പോള്‍ ചെറിയ രാജ്യങ്ങളുടെ സമ്പദ്ഘടന അപ്പാകെ തകര്‍ന്നുപോവുമെന്നതില്‍ അദ്ഭുതമില്ല. ആഗോള നിക്ഷേപ ഓഹരിവിപണിയുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നു മാറിനില്‍ക്കാന്‍ രാജ്യങ്ങള്‍ക്കു പ്രയാസവുമാണ്.
1992ല്‍ ബ്രിട്ടന്റെ റിസര്‍വ് ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ ഇങ്ങനെ കുരങ്ങുകളിപ്പിച്ചയാളാണ് സോരോസ്. അന്ന് കടുത്ത പ്രതിസന്ധിയാണ് ബ്രിട്ടന്‍ നേരിട്ടത്. ഇപ്പോള്‍ ചൈനയുടെ ഊഴമാണ്. ഏതാനും ആഴ്ചകളില്‍ ചൈനീസ് നാണയത്തിന്റെ ആഗോള മൂല്യത്തില്‍ 5.7 ശതമാനം ഇടിവാണുണ്ടായത്. ഇതിനു പിന്നില്‍ സോരോസിന്റെ സ്വാധീനം ഉണ്ടെന്നാണ് ചൈനീസ് അധികൃതര്‍ സംശയിക്കുന്നത്.
Next Story

RELATED STORIES

Share it