Flash News

ജേക്കബ് സുമ രാജിയിലേക്ക്

ജേക്കബ് സുമ രാജിയിലേക്ക്
X
ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജേക്കബ് സുമയെ മാറ്റാന്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല കോണ്‍ഗ്രസിന്റെ തീരുമാനം. എഎന്‍സിയുടെ 107അംഗ ദേശീയഎക്‌സിക്യൂട്ടീവ് 13 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചക്കൊടുവിലാണ് നിര്‍ണായക തീരുമാനമെടുത്തത്.



തൊഴിലില്ലായ്മയും അഴിമതിയും പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പാര്‍ട്ടിയുടെ ഈ മുഖം മിനുക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് കരുതുന്നത്. എഎന്‍സി അധ്യക്ഷന്‍ സിറില്‍ റമഫോസ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചന. 2009ലാണ് ജേക്കബ് സുമ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായത്.
Next Story

RELATED STORIES

Share it