kozhikode local

ജെ ജെ ആക്റ്റിന്റെ മറവിലുള്ള അനാവശ്യ ഇടപെടല്‍ അവസാനിപ്പിക്കണം: സമസ്ത

കോഴിക്കോട്: ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിന്റെ മറപിടിച്ച് സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ വഖഫ്-ധര്‍മ്മ സ്ഥാപനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും സ്ഥാപന ഭാരവാഹികളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. ബാലനീതി നിയമം സംബന്ധിച്ച്  സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ കയറി ഭീഷണിപ്പെടുത്തുന്നത് നിലിവുള്ള നിയമ വ്യവസ്ഥിതികള്‍ക്കും ജനാധിപത്യ സംവിധാനത്തിനും എതിരാണ്.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പി പി ഉമ്മര്‍ മുസ്്—ല്യാര്‍ കൊയാട്, കെ ഉമര്‍ ഫൈസി മുക്കം, സയ്യിദ് മുഹമ്മദ്—കോയ തങ്ങള്‍ ജമലുല്ലൈലി, അഡ്വ. കെ എ ജലീല്‍, അഡ്വ. എം മുഹമ്മദ്, അഡ്വ. പി വി സൈനുദ്ദീന്‍, ടി കെ പരീക്കുട്ടി ഹാജി, നാസര്‍ ഫൈസി കൂടത്തായി, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, അഡ്വ. അബു സിദ്ദീഖ്, പി വി മുഹമ്മദ് മൗലവി, യു ശറഫുദ്ദീന്‍ മാസ്റ്റര്‍, ടി കെ മുഹമ്മദ്കുട്ടി ഫൈസി, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, എം എം കുട്ടി മൗലവി, വി ഇ മോയി, കെ കെ മൊയ്തീന്‍കോയ, കെ അബ്ദുല്‍ഖാദിര്‍, സി എ മുഹമ്മദ്, അഹ്്മദ് തെര്‍ളായി, പി ടി മുഹമ്മദ് മാസ്റ്റര്‍ ,സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ ,ലീഗല്‍ സെല്‍ ചെയര്‍മാന്‍ പി എ ജബ്ബാര്‍ ഹാജി സംസാരിച്ചു.
Next Story

RELATED STORIES

Share it