Flash News

ജെസ്‌നയെ കുറിച്ച് വിവരം നല്‍കിയാല്‍ രണ്ട് ലക്ഷം രൂപ സമ്മാനം

ജെസ്‌നയെ കുറിച്ച് വിവരം നല്‍കിയാല്‍ രണ്ട് ലക്ഷം രൂപ സമ്മാനം
X
പത്തനംതിട്ട: കാഞ്ഞിരപ്പള്ളിയിലെ വിദ്യാര്‍ഥിനി ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്കാണ് രണ്ട് ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. വിവരം കിട്ടുന്നവര്‍ പ്രത്യേക അന്വേഷണ സംഘത്തെയോ തിരുവല്ല ഡിവൈഎസ്പിയെയോ അറിയിക്കണമെന്നാണ് നിര്‍ദേശം. ജെസ്‌നയെ കാണാതായി ഒന്നര മാസത്തിലെറെയായിട്ടും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.



ബംഗളൂരുവിലെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അവിടെയെത്തിയെങ്കിലും കണ്ടെത്തിയില്ല. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
Next Story

RELATED STORIES

Share it