Flash News

ജെഎന്‍യു; സീ ന്യൂസിന്റെ തെറ്റായ റിപ്പോര്‍ട്ടിങില്‍ പ്രതിഷേധിച്ച് പ്രൊഡ്യൂസര്‍ രാജിവച്ചു

ജെഎന്‍യു; സീ ന്യൂസിന്റെ തെറ്റായ റിപ്പോര്‍ട്ടിങില്‍ പ്രതിഷേധിച്ച് പ്രൊഡ്യൂസര്‍ രാജിവച്ചു
X
zee-news

[related]

ന്യൂഡല്‍ഹി:  ജെഎന്‍യു വിഷയത്തില്‍ സത്യത്തിനെതിരായി വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് സീ ന്യൂസ് ചാനലിന്റെ ഔട്ട്പൂട്ട് പ്രൊഡ്യൂസര്‍ രാജിവച്ചു.വിശ്വദീപക് ആണ് ചാനലിന്റെ തെറ്റായ നടത്തിപ്പില്‍ പ്രതിഷേധിച്ച് രാജിവച്ചത്. രാജ്യദ്രോഹക്കുറ്റത്തെയും ജെഎന്‍യു വിവാദത്തെയും ചാനല്‍ തെറ്റായ രീതിയിലാണ് പൊതുജനമധ്യത്തില്‍ കാണിച്ചത്.
പാകിസ്താന്‍ അനുകുല മുദ്രാവാക്യം വിളിച്ചെന്ന് വരുത്തിതീര്‍ക്കുന്ന വീഡിയോയാണ് സീന്യൂസ് പുറം ലോകത്തെത്തിച്ചത്. ഇത് വ്യാജവീഡിയോയാണെന്നും ഫെബ്രുവരി ഒമ്പതിന് ക്യാംപസില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്ത വീഡിയോയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഇല്ലായിരുന്നുവെന്നും വിശ്വ ദീപക് പറഞ്ഞു. ഡല്‍ഹി പോലിസിന്റെ ഒളിയജണ്ടയ്ക്ക് വേണ്ടി തയ്യാറാക്കിയതാണ് ഇത്. ഈ വീഡിയോയാണ് കോടതിയില്‍ ഹാജരാക്കാന്‍ പോലിസ് ആവശ്യപ്പെട്ടത്. കനയ്യ അടക്കമുള്ളവര്‍ പാകിസതാന്‍ സിന്ദാബാദ് എന്നുവിളിച്ചിട്ടില്ല. സീ ന്യൂസ് കാണിച്ച വീഡിയോ കൃതിമമായി ഉണ്ടാക്കിയതാണ്.-വിശ്വ ദീപക് പറഞ്ഞു. സീ ന്യൂസിലെ എഡിറ്റര്‍മാരാണ് വീഡിയോയില്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന് എഴുതി ചേര്‍ത്തത്. ഫെബ്രുവരി 10നാണ് വ്യാജവാര്‍ത്തയുടെ സൃഷ്ടി നടക്കുന്നത്. എഡിറ്റോറിയല്‍ യോഗത്തില്‍ ചീഫ് പ്രൊഡ്യൂസറാണ് ഈ വാര്‍ത്ത കോളിളക്കമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത്. പാകിസ്താന്‍ സിന്ദാബാദ് എന്ന രീതിയില്‍ വീഡിയോ എഡിറ്റ് ചെയ്യാനായിരുന്നു നിര്‍ദ്ദേശം.
ന്യൂസ് റൂമിലുണ്ടായ തീരുമാനപ്രകാരമാണ് വ്യാജ വീഡിയോ ഉണ്ടാക്കിയതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ദീപക് പറഞ്ഞു.

ജെഎന്‍യുവിഷയത്തില്‍ ബിജെപിക്കു വേണ്ടി വാര്‍ത്തയെ മാറ്റിയ ചാനലാണ് ടൈംസ് നൗം സീ ന്യൂസും.ഈ ചാനലുകളാണ് വ്യാജമായി നിര്‍മ്മിച്ച വീഡിയോ ടെലികാസ്റ്റ് ചെയ്ത് പൊതുജന ശ്രദ്ധ തിരിച്ചുവിട്ടത്.
Next Story

RELATED STORIES

Share it