Flash News

ജെഎന്‍യു: പാകിസ്താന് സിന്ദാബാദ് വിളിച്ചതായി പോലീസിന്റെ പുതിയ റിപോര്‍ട്ടില്‍ പരാമര്‍ശമില്ല

ജെഎന്‍യു: പാകിസ്താന് സിന്ദാബാദ് വിളിച്ചതായി പോലീസിന്റെ പുതിയ റിപോര്‍ട്ടില്‍ പരാമര്‍ശമില്ല
X
JNUGateന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ പാകിസ്താന് സിന്ദാബാദ് വിളിച്ചതായി സംഭവത്തെക്കുറിച്ചന്വേഷിച്ച ഡല്‍ഹി പോലിസ് ഏറ്റവുമൊടുവില്‍ സമര്‍പിച്ച റിപോര്‍ട്ടില്‍ പരാമര്‍ശമില്ല. ഇതോടെ പാകിസ്താന്‍ സിന്ദാബാദ് വിളികള്‍ ഉള്‍പ്പെടുത്തി വാര്‍ത്താചാനലുകള്‍ പുറത്തിറക്കിയ വീഡിയോ ഫൂട്ടേജുകള്‍ വ്യാജമാണെന്നത്് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്.പരിപാടിയുടെ സംഘാടകരായ കനയ്യകുമാറും ഉമര്‍ഖാലിദും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പോലിസ് തെളിവായി സ്വീകരിച്ചത് സീ ന്യൂസ് പുറത്തുവിട്ട വീഡിയോയാണ്. ടൈംസ് നൗ, ഇന്ത്യാ ന്യൂസ് എന്നീ ചാനലുകള്‍ പുറത്തുവിട്ട വീഡിയോയും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ചാനലുകള്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യാജമായതിനാല്‍ അവയെ അടിസ്ഥാനമാക്കിയുള്ള കേസിന്റെയും അടിത്തറ ഇളകുകയാണ്. ഡല്‍ഹി പോലിസ് ഡെപ്യൂട്ട കമ്മീഷണര്‍ തയ്യാറാക്കിയ ഈ റിപോര്‍ട്ട്്് കേസില്‍ നേരത്തേ ഡല്‍ഹി പോലീസിന്റെ തന്നെ ഇന്റലിജന്‍സ് വിഭാഗത്തിലെ ഒരു ഇന്‍സ്‌പെക്ടര്‍ തയ്യാറാക്കിയ ആദ്യറിപോര്‍ട്ടിലുള്ള പല കാര്യങ്ങള്‍ക്കും വിരുദ്ധമാണ്. പ്രകടനത്തില്‍ പങ്കെടുത്തവര്‍ മുഴക്കിയ 29 മുദ്രാവാക്യങ്ങള്‍ റിപോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ടെങ്കിലും പാകിസ്താന്‍ സിന്ദാബാദ് വിളിയെപ്പറ്റി പറയുന്നില്ല.
ചാനലുകള്‍ പുറത്തുവിട്ട വീഡിയോ വ്യാജമാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ഇതിനകം പുറത്തു വന്നുകഴിഞ്ഞു. പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വീഡിയോയില്‍ കൃത്രിമമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് സീ ന്യൂസില്‍ നിന്നും കഴിഞ്ഞദിവസം രാജിവെച്ച ന്യൂസ് പ്രൊഡ്യൂസര്‍ വിശ്വദീപക് വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it