ജെഎന്‍യുവില്‍ എബിവിപി വിമതര്‍ മനുസ്മൃതി കത്തിച്ചു

ജെഎന്‍യുവില്‍ എബിവിപി  വിമതര്‍ മനുസ്മൃതി കത്തിച്ചു
X
manusmriti burn

ന്യൂഡല്‍ഹി: ജെഎന്‍യു വിവാദം കൈകാര്യം ചെയ്ത രീതിയില്‍ എതിര്‍പ്പു പ്രകടിപ്പിച്ച് എബിവിപി വിമതര്‍ മനുസ്മൃതിയുടെ കോപ്പി കത്തിച്ചു. സര്‍വകലാശാലയുടെ എതിര്‍പ്പ് ലംഘിച്ചായിരുന്നു കത്തിക്കല്‍. അഞ്ച് എബിവിപി വിമതരാണ് സര്‍വകലാശാലയിലെ സബര്‍മതി ദാബയില്‍ മനുസ്മൃതി കത്തിച്ചത്. ഇതില്‍ മൂന്നുപേര്‍ എബിവിപിയുടെ മുന്‍ ഭാരവാഹികളാണ്.
പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നുവെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. എന്നാല്‍ മുന്നോട്ടുപോവുമെന്ന് രേഖാമൂലം വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നു. പരിപാടി അധികൃതര്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കു മറുപടിയായി മനുസ്മൃതി കത്തിക്കണമെന്ന തങ്ങളുടെ നിര്‍ദേശം സംഘടനാ നേതൃത്വം അവഗണിച്ചുവെന്ന് എബിവിപി ജെഎന്‍യു ഘടകം ഉപാധ്യക്ഷന്‍ ജതിന്‍ ഗോരയു പറഞ്ഞു.
Next Story

RELATED STORIES

Share it