World

ജൂലൈ 25ന് പാകിസ്താനില്‍ പൊതു തിരഞ്ഞെടുപ്പ്

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പാര്‍ലമെന്റ്്, പ്രവിശ്യാ തിരഞ്ഞെടുപ്പ് ജൂലൈ 25ന് നടക്കും. നിലവിലെ ദേശീയ, പ്രവിശ്യാ സര്‍ക്കാരുകളുടെ കാലാവധി 31നാണ് അവസാനിക്കക. ശേഷം തിരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഇടക്കാല പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും ഭരണം. കാവല്‍ പ്രധാനമന്ത്രി ആരായിരിക്കണമെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. പ്രധാനമന്ത്രി ശാഹിദ് ഖഹ്ഖാന്‍ അബ്ബാസി, പ്രതിപക്ഷ നേതാവ് ഖുര്‍ഷീദ് ഷാ എന്നിവരില്‍ ഒരാളെയാവും കാവല്‍ പ്രധാനമന്ത്രിയാക്കുക.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നു മുന്‍ പ്രസിഡന്റും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ ആസിഫലി സര്‍ദാരി അറിയിച്ചു. സ്വദേശമായ നവാബ്ഷാ സിറ്റിയിലാണ് സര്‍ദാരി ജനവിധി തേടുക. 1990ലും 1993ലും സര്‍ദാരി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 10 കോടിയിലേറെ വോട്ടര്‍മാരാണ് പാകിസ്താനിലുള്ളത്. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിംലീഗ് (എന്‍)ഉം മുന്‍ ക്രിക്കറ്റ് താരം ഇംറാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയും തമ്മിലായിരിക്കും പ്രധാനമായും മല്‍സരം. അഴിമതിക്കേസിലുള്‍പ്പെട്ട നവാസിനെ സുപ്രിംകോടതി പ്രധാനമന്ത്രി പദത്തില്‍ നിന്നു നീക്കിയിരുന്നെങ്കിലും ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മിക്കയിടത്തും നവാസിന്റെ മുസ്‌ലിംലീഗ് തന്നെയായിരുന്നു മുന്നില്‍.
Next Story

RELATED STORIES

Share it