ജൂണ്‍ 16ന് വഴി തടയല്‍ സമരം
BY fousiya sidheek15 Jun 2017 7:21 AM GMT
fousiya sidheek15 Jun 2017 7:21 AM GMT
ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് 16 ന് രാജ്യ വ്യാപകമായി വഴി തടയല്‍ സമരം സംഘടിപ്പിക്കാന്‍ അഖിലേന്ത്യാ കിസാന്‍സഭ ആഹ്വാനം ചെയ്തു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, കന്നുകാലി വില്‍പ്പന നിയന്ത്രിച്ചു കൊണ്ടുള്ള വിജ്ഞാപനം പിന്‍വലിക്കുക, കര്‍ഷകരെ വെടിവെച്ചു കൊലപ്പെടുത്തിയ മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ രാജിവെയ്ക്കുക, കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ താങ്ങുവില നിശ്ചയിക്കുക, ഡോ. എം എസ സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ അംഗീകരിക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഖിലേന്ത്യാ കിസാന്‍സഭ ഉള്‍പ്പെടെ 36 ഓളം സംഘടനകളുടെ ഐക്യവേദിയായ ഭൂമി അധികാര്‍ ആന്ദോളന്റെ നേതൃത്വത്തില്‍ 16 ന് രാജ്യവ്യാപകമായ വഴി തടയല്‍ സമരം സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ 12 മണിവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയ്ക്ക് സമീപം കേരള കര്‍ഷകസംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നാഷണല്‍ ഹൈവേ ഉപരോധിക്കും.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT