Flash News

പെണ്‍വേഷത്തില്‍ കോര്‍ട്ടിലിറങ്ങി ഫെഡററും മുറെയും; അമ്പരന്ന് ആരാധകര്‍

പെണ്‍വേഷത്തില്‍ കോര്‍ട്ടിലിറങ്ങി ഫെഡററും മുറെയും; അമ്പരന്ന് ആരാധകര്‍
X

ഗ്ലാസ്‌ഗോ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കുന്നതിന് വേണ്ടി റാക്കറ്റേന്തി ടെന്നിസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡററും ആന്‍ഡി മുറെയും. ഗ്ലാസ്‌ഗോയില്‍ നടന്ന മല്‍സരത്തില്‍ ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് ഫെഡറര്‍ വിജയവും സ്വന്തമാക്കി. സ്‌കോര്‍- 6-3, 3-6, 10-6. പരിക്കിനെത്തുടര്‍ന്ന് നീണ്ട നാളുകളായി ടെന്നിസ് കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മുറെ പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങിയെത്തിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 11,000 കാണികളെ സാക്ഷിനിര്‍ത്തി ടെന്നിസ് ഹരത്തിനൊപ്പം രസം കൊള്ളിക്കുന്ന കാഴ്ചകളും സമ്മാനിച്ചാണ് ഇരവരും മടങ്ങിയത്. മല്‍സരത്തിനിടയ്ക്ക് സ്ത്രീകളുടെ പാവാട ധരിച്ച് ഫെഡറര്‍ കളത്തിലിറങ്ങിയപ്പോള്‍ നീളന്‍ മുടി ധരിച്ചാണ് മുറേ ഗാലറിയെ ത്രസിപ്പിച്ചത്.
ഗാലറിയില്‍ മുറെയ്ക്ക് പിന്തുണയുമായി കുടുംബാഗങ്ങളുമുണ്ടായിരുന്നു.ഒരാഴ്ച മുമ്പാണ് മുറെയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഈ സീസണില്‍ പ്രധാന ടൂര്‍ണമെന്റുകള്‍ നഷ്ടമായെങ്കിലും തിരിച്ചുവരാന്‍ താന്‍ പൂര്‍ണ സജ്ജമാണെന്നും മുറെ മല്‍സരശേഷം പ്രതികരിച്ചു.
Next Story

RELATED STORIES

Share it