World

ജി 7ല്‍ ഭിന്നത രൂക്ഷംസംയുക്ത പ്രസ്താവന ട്രംപ് ബഹിഷ്‌കരിച്ചു

ക്യൂബെക്: കാനഡയില്‍ നടന്ന ജി-7 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്തില്ല.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ തെറ്റായ പ്രസ്താവന നടത്തിയെന്നു ആരോപിച്ചാണു ട്രംപ് സംയുക്ത പ്രസതാവന ബഹിഷ്‌കരിച്ചത്. ട്രുഡോ   നിരുത്തരവാദപരമായി പെരുമാറിയെന്നും ബലഹീനനാണെന്നും ട്രംപ് ആരോപിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ക്കിടയിലെ വ്യാപാര പ്രതിസന്ധി പരിഹരിക്കുന്നതിനും സുരക്ഷിതത്വത്തിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതുള്‍പ്പെടെയുള്ള എട്ടു പേജ് സംയുക്ത പ്രസ്താവനയാണു തയ്യാറാക്കിയിരുന്നത്. എല്ലാ അംഗരാജ്യങ്ങളും യോജിച്ചാണ് പ്രസ്താവന തയ്യാറാക്കിയതെന്ന് ട്രുഡ്യൂ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ട്രുഡോവിനെതിരായ ട്രംപിന്റെ ആരോപണങ്ങള്‍. സംയുക്ത പ്രസ്താവനയ്ക്കു കാത്തിരിക്കാതെ ട്രംപ് യുഎസ്-ഉത്തര കൊറിയ ഉച്ചകോടിക്കായി സിംഗപ്പൂരിലേക്കു പുറപ്പെടുകയായിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു ഉരുക്ക്, അലൂമിനിയം ഉല്‍പന്നങ്ങള്‍ക്കു മേല്‍ യുഎസ് അധിക നികുതി ഏര്‍പ്പെടുത്തിയത് അംഗരാജ്യങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അംഗ രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കു മേല്‍ യുഎസ് അധിക നികുതി ഏര്‍പ്പെടുത്തുന്നതു മറ്റ് രാജ്യങ്ങളെ അപമാനിക്കലാണെന്നും കനഡിയന്‍ പ്രധാന മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
യുഎസില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ജൂലൈ ഒന്നു മുതല്‍ അധിക നികുതി ഏര്‍പ്പെടുത്തുമെന്നും  അദേഹം പറഞ്ഞു.
കഴിഞ്ഞദിവസം റഷ്യയെ മടക്കിക്കൊണ്ടുവന്ന് ജി-7 വിപുലീകരിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യവും യൂറോപ്പ് തള്ളിയിരുന്നു.  ട്രംപിന്റെ പിന്‍വാങ്ങല്‍ പതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്.
നയതന്ത്രബന്ധം ക്രോധം കൊണ്ട് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാേക്രാണിന്റെ മുന്നറിയിപ്പ്.
ജി-7 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന ബഹിഷ്‌കരിച്ച ട്രംപ് കനേഡിയന്‍ പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണു മാക്രോണിന്റെ മുന്നറിയിപ്പ്്. സംയുക്ത പ്രസ്താവന വ്യാപാര യുദ്ധത്തിനും അഭിപ്രായഭിന്നതയും മറികടക്കാനുള്ള മാര്‍ഗങ്ങളാണ് ആരായുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി-7 ഉച്ചകോടിയുടെ പ്രസ്താവനയ്ക്കു ഫ്രാന്‍സും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും പൂര്‍ണ പിന്തുണ നല്‍കുമെന്നു മാക്രോണിന്റെ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it